ദൃശ്യത്തിന് പിന്നാലെ തമിഴ് ചിത്രം തനി ഒരുവന്‍ കൂടി ബഹുഭാഷകളിലേക്ക്…

 

മലയാള സിനിമ ദൃശ്യത്തിനു പിന്നാലെ സൗത്ത് ഇന്ത്യയില്‍ നിന്നും മറ്റൊരു തമിഴ് ചിത്രം കൂടി ബഹുഭാഷകളിലേക്ക് ഒരുങ്ങുവാന്‍ പോകുന്നു. ജയം രവി നായകനും, അരവിന്ദ് സ്വാമി വില്ലനുമായെത്തി മികച്ച അഭിപ്രായം നേടിയ സംവിധായകന്‍ മോഹന്‍രാജയുടെ തനി ഒരുവനാണ് ഹിന്ദി, തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി എന്നീ ഭാഷകളിലൊരുക്കാനായി ചര്‍ച്ചകള്‍ നടക്കുന്നത്. ചിത്രം കന്നഡയില്‍ റീമേക്ക് ചെയ്യുവാന്‍ സൂപ്പര്‍ താരം പുനിത് രാജ്കുമാര്‍ താത്പര്യം കാണിച്ചെത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ മറാത്തി പതിപ്പൊരുക്കുവാന്‍ നടിയായ ജെനീലിയയും, ബംഗാളി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുവാന്‍ ഒരു വന്‍കിട നിര്‍മാണ കമ്പനിയും ആഭിമുഖ്യം പ്രകടിപ്പിച്ചതായി സംവിധായകനായ മോഹന്‍രാജ വ്യക്തമാക്കി. തെലുങ്കില്‍ ആകട്ടെ യുവനായകന്‍ രാം ചരണ്‍ തേജ റീമേക്ക് ചെയ്യുവെന്നാണ് അറിയുന്നത്. ഇതിനുളള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും മോഹന്‍രാജ പറഞ്ഞു.

ബോളിവുഡിലാകട്ടെ സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കാനുളള സാധ്യതയുണ്ടെന്നും, സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ ചുമതലയുളളവര്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഉടനെ അറിയിക്കുമെന്നും സംവിധായകന്‍ സൂചിപ്പിച്ചു. ജയം രവി, അരവിന്ദ് സ്വാമി, നയന്‍താര എന്നിവരഭിനയിച്ച ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് വിവിധ ഭാഷകളിലേക്ക് ചിത്രത്തിന്റെ

photo curtesy: www.onlykollywood.com

© 2024 Live Kerala News. All Rights Reserved.