പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടി അര്‍ഷി ഖാന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദവെളിപ്പെടുത്തല്‍.
നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. ദുബായിയിലെ ഒരു ഹോട്ടലില്‍വെച്ചാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്ന് അര്‍ഷി പറയുന്നു. പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് 9 ലെ മത്സരാര്ഥിയാണ് അര്‍ഷി. എന്തും വിവാദമാക്കി പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ അടവാണ് ഇതെന്നും ചിലര്‍ പറയുന്നു.
വിവാദ ആള്‍ദൈവം രാധേമായ്ക്ക് പെണ്വാണിഭമുണ്ടെന്ന് നേരത്തെ അര്‍ഷി ഖാന് ആരോപിച്ചിരുന്നു. ദ് ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയാണ് അര്‍ഷി ഖാന്.