ബംഗ്ലദേശ് എ ടീമിനെതിരായ പരമ്പര; സഞ്ജു ഇന്ത്യന്‍ ടീമില്‍

 
മുംബൈ: ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു വി. സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഉന്മുക്ത് ചന്ദ് ആണ് ക്യാപ്റ്റന്‍. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഈ മാസം 16, 18, 20 തീയതികളില്‍ ബെംഗളുരുവിലാണ് മല്‍സരങ്ങള്‍.

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സഞ്ജുവിന്റെ മികച്ച പ്രകടനമാണ് ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടംനേടിക്കൊടുത്തത്. ഓസ്‌ട്രേലിയന്‍ എ ടീമിനെ 39 റണ്‍സിനു തകര്‍ത്താണ് ഇന്ത്യന്‍ എ ടീം ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം നേടിയത്. പരാജയം മുന്നില്‍ക്കണ്ട ഇന്ത്യന്‍ ടീമിനെ ഗുര്‍കീരത് സിങ്ങും, സഞ്ജു വി. സാംസണും ചേര്‍ന്നാണു വിജയത്തിലേക്കു നയിച്ചത്.
ഉന്മുക്ത് ചന്ദ് (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, കേദര്‍ ജാദവ്, സഞ്ജു വി.സാസംണ്‍, കരുണ്‍ നായര്‍, കുല്‍ദീപ് യാദവ്, ജയന്ത് യാദവ്, കരുണ്‍ ശര്‍മ, റിഷി ധവാന്‍, എസ്.അരവിന്ദ്. ധവാല്‍ കുല്‍ക്കര്‍ണി, റുഷ് കലാരിയ, ഗുര്‍കീറത് സിങ് എന്നിവരാണ് ടീമിലുള്ളത്.