അരുണാചലില്‍ വിമാനത്താവളത്തിനായി എല്ലാ സഹായവും നല്‍കും: ജെയ്റ്റ്‌ലി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അരുണാചല്‍ മുഖ്യമന്ത്രി നബാം തുക്കി ന്യൂദല്‍ഹിയില്‍ ജെയ്റ്റ് ലിയെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചത്. അരുണാചല്‍ പ്രദേശില്‍ ഒരു വിമാനത്താവളം ഇല്ലാത്തത് എല്ലാത്തരത്തിലുള്ള വികസനത്തിനും തടസ്സമായി നില്‍ക്കുക യാണ്. ചെറിയ തരത്തിലുള്ള എയര്‍കണക്ടിവിറ്റിയാണ് ഇപ്പോ ഴുള്ളത്. സിനിമ, ടെലിവിഷന്‍, അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനവും ഈയിടെ കേന്ദ്രം നടത്തിയിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രി ധനമന്ത്രി യുമായി ചര്‍ച്ച നടത്തി. അടുത്ത ജനുവരിയില്‍ വിമാനത്താ വളത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും ശിലാസ്ഥാപനം നടത്തു ന്നതിനായി സംസ്ഥാനം സന്ദര്‍ശിക്കാമെന്നും ജെയ്റ്റ്‌ലി ഉറപ്പ് നല്‍കി. ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയലുമായും സംസ്ഥാനത്തെ വിവിധ വൈദ്യുത പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

© 2024 Live Kerala News. All Rights Reserved.