ലൈംഗിക അടിമയാക്കിയ ഐസിസുകാരനെ പെണ്‍കുട്ടി കൊലപ്പെടുത്തി.

വടക്കന്‍മൊസൂളിലെ ടാല്‍ റോമന്‍ ജില്ലിയിലാണ് സംഭവം. അബു അനസ് എന്ന കമാന്‍ഡറാണ് കൊല്ലപ്പെട്ടത്. എസിസിന്റെ പ്രധാന ശക്തികേന്ദ്രമായ മൊസൂളില്‍ നിരവധിസ്ത്രീകളെയും പെണ്‍കുട്ടികളെയും തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കി സൂക്ഷിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരസൗന്ദര്യം കാട്ടി കൂടുതല്‍ തുക ഈടാക്കാനായി പെണ്‍കുട്ടികളെ ചങ്ങലയ്ക്കിട്ട് നഗ്‌നരാക്കിയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. വില കൂട്ടാനായി പെണ്‍കുട്ടികളെ പലതവണ കന്യാചര്‍മ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്ക് വിധേയരാക്കിയിരുന്നു. അടുത്തിടെ ലൈംഗിക അടിമകളില്‍ നിന്ന് ചില തീവ്രവാദികള്‍ക്ക് എച്ച്.ഐ.വി പകര്‍ന്നതായി കണ്ടെത്തിയിരുന്നു. ഒരു ടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഒരു ടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.