#Exclusive_News: ഗുരുദേവനെ നിന്ദിച്ചതില്‍ പ്രതിഷേധം ഡല്‍ഹിയിലേക്കും.. എകെജി ഭവനിലേക്ക് നാളെ എസ്.എന്‍.ഡി.പി മാര്‍ച്ച്

തിരുവനന്തപുരം: സിപിഐ(എം) സംഘടിപ്പിച്ച ജന്മാഷ്ടമി ശോഭായാത്രയ്ക്കിടെ ഗുരുദേവനെ നിന്ദിയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധം രാജ്യ തലസ്ഥാനത്തേക്കും വ്യാപിക്കുന്നു.

നാളെ വൈകുന്നരം എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹി എകെജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് വിവിരം. കണ്ണൂരില്‍ ഗുരുദേവനെ നിന്ദിച്ച സംഭവം ദില്ലിയിലേക്ക് എത്തുന്നതോടെ ദേശീയ വ്യാപകമായി സിപിഐഎമ്മിന് തലവേദനയാകും.

ഇന്നലെ(07.09.15) തലസ്ഥാന നഗരിയില്‍ ഉള്‍പ്പടെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് സിപിഐഎമ്മിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രകടനം കഴിഞ്ഞ മടങ്ങുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ സിപിഐ(എം) ആണെന്ന് എസ്.എന്‍.ഡി.പി നേതൃത്വം ആരോപിച്ചു.

കണ്ണൂര്‍ തളിപ്പറമ്പിലാണ് സിപിഐഎമ്മിന്റെ നേതൃത്ത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശിലേറ്റുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചത്. ഗുരുവാക്യങ്ങളെ വികൃതമായും നിശ്ചല ദൃശ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിപിഐഎമ്മിന്റെ മറ്റൊരു ഘോഷയാത്രയില്‍ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് വലിക്കുന്ന നിശ്ചല ദൃശ്യമാണ് അവതരിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.