#Breaking_News : ഗുരുദേവനെ നിന്ദിച്ചതില്‍ സിപിഎമ്മിനെതിരെ പ്രതിഷേധിച്ച എസ്.എന്‍.ഡി.പി പ്രവര്‍ത്തകന് വെട്ടേറ്റു… ബാലസംഘം സംഘടിപ്പിച്ചത് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര തന്നെയെന്ന് വ്യക്തമാക്കി ദേശാഭിമാനി

സി.വി സിനിയ

തിരുവനന്തപുരം: സിപിഐ(എം) സംഘടിപ്പിച്ച ജന്മാഷ്ടമി ശോഭായാത്രയ്ക്കിടെ ഗുരുദേവനെ നിന്ദിയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെ(07.09.15) തലസ്ഥാന നഗരിയില്‍ ഉള്‍പ്പടെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് സിപിഐഎമ്മിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രകടനം കഴിഞ്ഞ മടങ്ങുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ സിപിഐ(എം) ആണെന്ന് എസ്.എന്‍.ഡി.പി നേതൃത്വം ആരോപിച്ചു.

klusd fio521

കണ്ണൂര്‍ തളിപ്പറമ്പിലാണ് സിപിഐഎമ്മിന്റെ നേതൃത്ത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശിലേറ്റുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചത്. ഗുരുവാക്യങ്ങളെ വികൃതമായും നിശ്ചല ദൃശ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിപിഐഎമ്മിന്റെ മറ്റൊരു ഘോഷയാത്രയില്‍ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് വലിക്കുന്ന നിശ്ചല ദൃശ്യമാണ് അവതരിപ്പിച്ചത്.

11997062_900564213363248_2016948751_n

ബാലസംഘത്തിന്റെ നേതൃത്ത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്നത് ഓണാഘോഷങ്ങളുടെ സമാപനമാണ് എന്ന വിശദീകരണമാണ് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നല്‍കിയത്. എന്നാല്‍ ഞാറാഴ്ച ദേശാഭിമാനി കൊച്ചി എഡിഷനിലെ ആദ്യ പേജില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിലെ ബാനറില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര എന്ന എഴുത്ത് വ്യക്തമാണ്. ഇതോടെ സിപിഐ(എം) നേതൃത്ത്വത്തിന്റെ അവകാശവാദങ്ങള്‍ പൊള്ളയായി.

kkkkiAYGf6549

 

© 2024 Live Kerala News. All Rights Reserved.