#Special_Report:പ്രേമത്തിലെ മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചത് എന്തിനെന്ന് കണ്ട് പിടിച്ചു: ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മുന്നില്‍ ശിരസ്സ് നമിച്ച് സോഷ്യല്‍ മീഡിയ

മലയാള സിനിമയില്‍ യുവാക്കളുടെ ഹരമായി മാറിയ പ്രേമം സിനിമയില്‍ നായികയായ മലരിന് എന്ത് അസുഖമായിരുന്നെന്ന് ആരും പറഞ്ഞില്ല, അത് കണ്ടു പിടിക്കാന്‍ സംവിധായകന്‍ ഡോക്ടമാരെ വിളിച്ചതുമില്ല. അങ്ങനെ ഒരു മിറാക്കിള്‍ സംഭവിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മലരിന്റെ ഓര്‍മ തിരിച്ചുകിട്ടിയേനേ… സത്യത്തില്‍ മലരിന് എന്തായിരുന്നു അസുഖം…. മലരിന് എന്തായിരുന്നു അസുഖമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ഒരു അപകടത്തില്‍ മലരിനും അവളുടെ ബന്ധുവായ അറിവിനും പരുക്കേല്‍ക്കുന്നതായും മലരിന്റെ ഓര്‍മയുടെ ഇതളുകള്‍ നഷ്ടപ്പെടുന്നതുമായാണ് പ്രേമം സിനിമയില്‍ സംവിധായകന്‍ പറയുന്നത്. സ്വന്തം അമ്മയെയും ബന്ധുക്കളെയും എല്ലാം ഓര്‍ക്കുന്നുണ്ടെങ്കിലും കാമുകനായ ജോര്‍ജിനെ മാത്രം മറന്നുപോകുന്ന രോഗത്തിന്റെ പേരെന്താണ് ? അത് സിനിമയില്‍ പറയുന്നില്ല.

malar-teachersday.jpg.image.

മലരിന് അപകടം പറ്റിയതറിഞ്ഞ് കൂട്ടുകാരെയും കൂട്ടി കാമുകിയുടെ വീട്ടിലെത്തുന്ന ജോര്‍ജിന്റെ ഹൃദയം തകര്‍ന്ന കാഴ്ചയാണ് കാണാനാകുന്നത്. മനസറിഞ്ഞ് പ്രണയിച്ച കാമുകി തന്നെ അറിയില്ലെന്ന് പറയുമ്പോഴുണ്ടാകുന്ന കാമുകന്റെ അവസ്ഥ. ഇതേ അവസ്ഥ തന്നെയായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകനും ഉണ്ടായത്. മലരിന് സത്യത്തില്‍ മറവി രോഗമുണ്ടായിരുന്നോ ? എങ്കില്‍ ജോര്‍ജ് ആദ്യം കാണിച്ച ആംഗ്യം മാത്രം മറക്കാതിരുന്നതെന്തുകൊണ്ട്? ഇങ്ങനെ അനേകായിരം സംശയങ്ങള്‍ പ്രേമത്തില്‍ വീണ് പോകാതിരുന്ന കുറച്ച് സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു. പക്ഷേ പ്രേമം തലയ്ക്ക് പിടിച്ചവരുടെ ആക്രമണം പേടിച്ച് ഒട്ടുമിക്കവരും തങ്ങളുടെ സംശയം മനസ്സില്‍ തന്നെ ഒതുക്കി. എന്നാല്‍ സത്യത്തില്‍ മലരിന് അസുഖം ഉണ്ടായിരുന്നില്ലെന്നും അധ്യാപിക വിദ്യാര്‍ത്ഥി ബന്ധത്തിനു കളങ്കമേല്‍ക്കാതിരിക്കാന്‍ തന്നെ പ്രാണനു തുല്യം സ്‌നേഹിക്കുന്ന ജോര്‍ജിനെ തന്ത്രപരമായി മലര്‍ മിസ്സ് ഒഴിവാക്കിയതായിരുന്നെന്നുമുള്ള പുതിയ സത്യം പുറത്ത് വന്നു. ഇത്തവണ അധ്യാപകദിനത്തിലാണ് വാട്ട്‌സ് ആപ്പും ഫേസ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി മലയാളി ബുദ്ധിരാക്ഷസന്‍മാര്‍ ഇക്കാര്യം പുറത്ത് വിട്ടത്.

അധ്യാപിക വിദ്യാര്‍ത്ഥി ബന്ധത്തിനു കളങ്കമേല്‍ക്കാതിരിക്കാന്‍ തന്നെ പ്രാണനു തുല്യം സ്‌നേഹിക്കുന്ന ജോര്‍ജിനെ തന്ത്രപരമായി ഒഴിവാക്കിയ മലര്‍ മിസ്സിന്റെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മുന്നില്‍ ശിരസ്സ് നമിച്ച് കൊണ്ട് ടീച്ചര്‍ എന്ന കര്‍ത്തവ്യം അതിന്റെ അര്‍ഥം ഉള്‍ക്കൊണ്ടു കൊണ്ട് നിറവേറ്റുന്ന എല്ലാ അധ്യാപക അധ്യാപികമാര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകള്‍ എന്നാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച പോസ്റ്റുകള്‍. ഏതായാലും ഈ പുതിയ കണ്ട് പിടുത്തം സംവിധായകനായ അല്‍ഫോന്‍സ് പുത്രനെ പോലും ഞെട്ടിച്ചിരിയ്ക്കും. തനിയ്ക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ എന്നോര്‍ത്ത്.

Courtesy:Bignewslive

© 2024 Live Kerala News. All Rights Reserved.