ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്കു ശേഷം എസ് എസ് രാജമൗലി ഈഗ(ഈച്ച)യുടെ രണ്ടാം ഭാഗം ഒരുക്കുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു ശേഷമായിരിക്കും ഈച്ച ടുവിന്റെ അണിയറയിലേക്കു കടക്കുന്നത്.ഈച്ച 2 ഒരുക്കാന്‍ രൗജമൗലിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ബാഹുബലി 2ന് ശേഷമേ അത് സംഭവിക്കൂ’ നാനി ഒരു ദേശീയപത്രത്തോട് പറഞ്ഞുപറഞ്ഞു.
ദക്ഷിണേന്ത്യയില്‍ രാജമൗലി എന്ന സംവിധായകന് തന്റെ സ്ഥാനം ഉറപ്പിച്ച ചിത്രമായിരുന്നു ഈച്ച. തെലുങ്കില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രം 200 കോടിക്ക് അടുത്താണ് പിടിച്ചത്. നാനി,സാമന്ത,സുദീപ് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍.