ശരണ്യ മോഹന്‍ വിവാഹിതയായി

സിനിമാ നടിയും നര്‍ത്തകിയുമായ ശരണ്യമോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെ പത്തരയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍ ശരണ്യമോഹന്റെ കഴുത്തില്‍ താലിചാര്‍ത്തി. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അരവിന്ദ് കൃഷ്ണന്‍.

ബാലതാരമായെത്തി ഫാസിലിന്റെ ‘അനിയത്തിപ്രാവ’ല്‍ സഹനടിയായിട്ടാണ് ശരണ്യ ശ്രദ്ധിക്കപ്പെടുന്നത്. ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടി.വി. അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തിവരികയാണ് താരമിപ്പോള്‍.

© 2024 Live Kerala News. All Rights Reserved.