ഭര്‍ത്താവിനെ കുറിച്ച് നിങ്ങളുടെ സങ്കല്പം മങ്ങിപ്പോവാതിരിക്കാനുള്ള എളുപ്പ വഴികള്‍

ഭാവിയില്‍ വിവാഹം കഴിക്കുമ്പോള്‍, ഏതു തരത്തില്‍ പെട്ട ഭര്‍ത്താവിനെ വേണം എന്ന് ചോദിച്ചാല്‍ , ഇതൊരു പെണ്‍കുട്ടിയും ചാടി കയറി പറയുന്ന ഉത്തരം ഇതാണ്. , പണവും പത്രാസും അല്പം കുറഞ്ഞാലും എനിക്ക് ലവിംഗ് ആന്‍ഡ് കെയറിംഗ് ആയ ഭര്‍ത്താവ് മതി എന്ന്. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഈ ലവിംഗ് ആന്‍ഡ് കെയറിംഗ് എല്ലാം വളരെ അര്‍ത്ഥവത്തായി തോന്നും.

എന്നാല്‍, അതിനു ശേഷവും ഈ സ്‌നേഹവും കരുതലുമെല്ലം അത് പോലെ തന്നെ നല്‍കുന്ന എത്ര ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും? ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോള്‍ ഭാര്യമാര്‍ അറിയാതെ തന്നെ ലവിംഗ് ആന്‍ഡ് കെയറിംഗ് ഭര്‍ത്താവിന് മാറ്റം വന്നിരിക്കാം. അതിനു പിന്നിലെ കാരണങ്ങള വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും തന്റെ ഭര്ത്താവിന്റെ സ്‌നേഹവും കരുതലും കുറഞ്ഞിട്ടുണ്ടോ എന്ന് ഇടയ്‌ക്കൊരു പരിശോധന നല്ലതല്ലേ?

അടുക്കളയില്‍ ആയാലും വീട്ടിലെ മറ്റു ജോലികളില്‍ ആയാലും തുല്യ പങ്കാളിത്തം സ്വയം ഏറ്റെടുക്കുന്നുണ്ടോ ഭര്‍ത്താവ് . ഭാര്യയുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കും നല്ലൊരു ഭര്‍ത്താവ് മാത്രമല്ല, എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന സ്വഭാവം അയാള്‍ക്ക് ഉണ്ടാകില്ല. ഇനി കുറ്റപ്പെടുത്തിയാല്‍ തന്നെ, മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരിക്കലും അങ്ങനെ ചെയ്യില്ല.

ഭാര്യയ്ക്ക് ശാരീരികമായി അസ്വസ്ഥതകള്‍ ഉള്ള ദിവസങ്ങളില്‍ അവള്‍ ചെയ്യാറുള്ള ജോലികള്‍ സ്‌നേഹമുള്ള ഭര്‍ത്താവ് സ്വയം ഏറ്റെടുക്കും. കുട്ടികളെയും മാതാപിതാക്കളെയും പരിച്ചരിക്കേണ്ടത്, അവളുടെ മാത്രം ചുമതലയല്ല എന്ന ചിന്ത ഒരു നല്ല ഭര്‍ത്താവിന് എന്നും ഉണ്ടാകും. തന്റെ വീട്ടുകാരെ ഭാര്യ എങ്ങനെ ഉള്‍ക്കൊള്ളണം എന്ന് ആഗ്രഹിക്കുന്നുവോ , അത് പോലെ തന്നെ അവളുടെ വീട്ടുകാരെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യും.

ഭാര്യയുടെ വ്യക്തിസ്വാതന്ത്ര്യം അനുവദിയ്ക്കുന്ന, എല്ലാ കാര്യങ്ങളിലും കയറി ഇടപെടാത്ത ഒരാളായിരിയ്ക്കും ഉത്തമനായ കെയറിംഗ് ഹസ്‌ബെന്റ്. ഭാര്യയെ എപ്പോഴും സന്തോഷവതിയായിക്കാണാന്‍ ഇക്കൂട്ടര്‍ ആഗ്രഹിയ്ക്കും. ഇതിനായുള്ള സാഹചര്യങ്ങള്‍ ഒരുക്കും.

© 2024 Live Kerala News. All Rights Reserved.