ഉദയാസ്റ്റുഡിയോ വീണ്ടും വെള്ളിത്തിരയിലേക്ക്

36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉദയായുടെ കോഴി കൂവാന്‍ തുടങ്ങുന്നു. നടന്‍ കുഞ്ചാക്കോബോബനിലൂടെയാണ് ഉദയായുടെ ബാനര്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരുന്നത്.സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനംചെയ്യുന്നത്.

അടുത്തവര്‍ഷം ജനുവരിയിലാണ് ഉദയായുടെ ചിത്രം ആരംഭിക്കുന്നത്. പുതുവര്‍ഷത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യം അഭിനയിക്കുന്ന ചിത്രവും ഇതാണ്. സിദ്ധാര്‍ത്ഥ് ശിവ തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രം കുഞ്ചോക്കോ ബോബന്‍ നിര്‍മ്മിക്കും.
അറുപതുകളിലും എഴുപതുകളിലും മലയാള സിനിമ അധികവും നിര്‍മ്മിക്കപ്പെട്ടിരുന്നത് ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിലായിരുന്നു. അന്നത്തെ സൂപ്പര്‍ താരങ്ങളായ സതനുംപ്രേം നസീറും മധുവും ഉമ്മറുമൊക്കെ വര്‍ഷത്തില്‍ ആറുംഏ?ഴും മാസം ഉദയാ ചിത്രങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുമായിരുന്നു. ഇവര്‍ക്ക് വേണ്ടി ഉദയായില്‍ സ്ഥിരമായ കോട്ടേജുകളുണ്ടായിരുന്നു. നിര്‍മ്മാതാവെന്ന നിലയിലും സംവിധായകന്‍എന്ന നിലയിലും ഉദയാ സ്റ്റുഡിയോയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് കുഞ്ചാക്കോയാണ്. ഉദയായുടെ ചിഹ്നമായ കോഴി കൂവുമ്പോള്‍ തന്നെപ്രേക്ഷകര്‍ കൈയടിക്കുമായിരുന്നു. അത്രയ്ക്ക് ജനപ്രിയമായിരുന്നു ഈ ബാനര്‍.

കുഞ്ചാക്കോസംവധാനംചെയ്ത ആദ്യചിത്രം 1960 ല്‍ റിലീസായ ഉമ്മയാണ്. തിക്കുറിശ്ശി നായകനായ ഈചിത്രം വന്‍ ഹിറ്റായിരുന്നു. 75 ചിത്രങ്ങളാണ് കുഞ്ചാക്കോ നിര്‍മ്മിച്ചത്. സംവിധാനം ചെയ്തത് 40 ഉം. കണ്ണപ്പനുണ്ണിയാണ് 100ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഉദയായുടെ ഒടുവിലത്തെചിത്രം കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത പാലാട്ട് കുഞ്ഞിക്കണ്ണനാണ്.കുഞ്ചാക്കോബോബന്റെ അച്ഛനാണ് ബോബന്‍ കുഞ്ചാക്കോ.

© 2024 Live Kerala News. All Rights Reserved.