ലൈറ്റ് മെട്രോ: ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

 

കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ആലുവയിലെ മുട്ടം യാര്‍ഡിലെത്തിയിരുന്നു. അതിനുശേഷമായിരുന്നു ചര്‍ച്ച.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, വി.കെ.ഇബ്രാഹിം കുഞ്ഞ്, മേയര്‍ ടോണി ചെമ്മണി, ഇ.ശ്രീധരന്‍, ഏലിയാസ് ജോര്‍ജ്, ബെന്നി ബഹനാന്‍ എന്നിവരുമുണ്ടായിരുന്നു. കൊച്ചി മെട്രോയുടെ ഔദ്യോഗിക ലോഗോയും കോച്ചുകളുടെ ഡിസൈനും പുറത്തിറക്കി.
കൊച്ചി മെട്രോയുടെ പുതിയ ലോഗോ മന്ത്രി ആര്യാടന്‍ മുഹമ്മദാണ് പ്രകാശനം ചെയ്തത്.

© 2024 Live Kerala News. All Rights Reserved.