ലൈറ്റ് മെട്രോ കോഴിക്കോടിന്റെ മണ്ണില്‍ ആദ്യം; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

കോഴിക്കോട്: രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോടില്‍ തുടക്കം. മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് തുടക്കം കുറിക്കും. തിരുവനന്തപുരത്തും കോഴിക്കോടുമായി നടപ്പിലാക്കുന്ന പദ്ധതിക്ക് 6728 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. ഇതില്‍ 4732 കോടി രൂപ ജപ്പാന്‍വികസന ബാങ്ക് മുഖേന ലഭ്യമാക്കാമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനിടെ ഉദ്ഘാടന മഹോത്സവം നടത്തി സര്‍ക്കാര്‍ ജനങ്ങളെ കബളിക്കുകയാണെന്നാരോപിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. ചടങ്ങില്‍ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, എംകെമുനീര്‍, വികെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

© 2025 Live Kerala News. All Rights Reserved.