നെക്സസ് 5 ഈ മാസം അവസാനം എത്തും

സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ഗൂഗിളിന്റെ നെക്സസ് ഫോൺ ഈ മാസം അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്ട്. ഏറെ കൊതിപ്പിച്ച നെക്സസ് 5 ഫോൺ സെപ്തംബർ 29ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയെന്നാണ് സൂചന.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെക്സസ് 6നേക്കാൾ വലിപ്പം കുറവാണ് ഇതിന്. 5.2 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്റേത്. എൽ.ജിയാണ് സ്‌ക്രീൻ നിർമ്മിച്ചിരിക്കുന്നത്. മുമ്പ് ഇറങ്ങിയ നെക്സസിന്റെ സ്‌ക്രീൻ 5.7 ഇഞ്ച് ആയിരുന്നു.  ഹുവായ് ആണ് ഇത് നിർമ്മിച്ചിരുന്നത്. ഫോണിന്റെ പ്രൊസസറും മറ്റും സംബന്ധിച്ച് കമ്പനി ഇതുവരെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്നാപ്ഡ്രാഗൺ808 ക്വാൽകോം പ്രോസസർ ആയിരിക്കും ഫോണിന് കരുത്ത് പകരുക എന്നാണ് ലഭ്യമായിട്ടുള്ള വിവരം. 3 ജിബി റാം ആണ് ഫോണിൽ സ്‌റ്റോറേജ് പ്രതീക്ഷിക്കപ്പെടുന്നത്.

32 ജിബി ഇന്റേണൽ സ്റ്റോറേജുണ്ടായിരിക്കും. 5.2 ഇഞ്ചിൽ 1080 പിക്സൽ ഫുൾ എച്ച്ഡി റസല്യൂഷൻ ആയിരിക്കും സ്‌ക്രീൻ. നെക്സസ് 5നു പിന്നാലെ നെക്സസ് സിക്സും പുറത്തിറക്കാൻ ഗൂഗിൾ പുറത്തിറക്കുന്നുണ്ട്.

3 ജിബി റാം ഉള്ള ഫോണിൽ32 ജിബി ഇന്റേണൽ സ്‌റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഏറെ കാത്തിരുന്ന ഫോൺ എത്തുന്നതിന്റെ സന്തോഷത്തിലാണ് സ്മാർട്ട്‌ഫോൺ ആരാധകർ.

© 2024 Live Kerala News. All Rights Reserved.