ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറിന് പാക്ക് നാവിക സേനയുടെയും ഐഎസ്ഐയുടെയും ഒത്താശ

ന്യൂഡൽഹി∙ പാക്ക് നാവിക സേനയുടെയും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെയും സഹായത്തോടെ ലഷ്കറെ തയിബ ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. 2008ലെ മുംബൈ ഭീകരാക്രമണം പോലെയുള്ള ആക്രമണത്തിനാണ് ലഷ്കറെ തയിബ പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ലഷ്കർ ഭീകരർക്ക് പരിശീലനം നടത്താൻ പാക്കിസ്ഥാൻ നാവികസേന, ഐഎസ്ഐക്ക് കറാച്ചി തുഖമുഖം വിട്ടുനൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ മണ്ണിൽ ഭീകരത വളർത്തുന്നതിന് പാക്ക് അധികൃതർ ഭീകരരുടെ കൂട്ടുപിടിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ റിപ്പോർട്ട്.

ദശാബ്ദങ്ങൾ ഓർത്തിരിക്കാൻ തക്കവിധത്തിലുള്ള നഷ്ടങ്ങൾ ഇന്ത്യയ്ക്ക് വരുത്താൻ പാക്കിസ്ഥാന് സാധിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.