ഒക്ടോബർ 17ന് വാർഡ് വിഭജനം പൂർത്തിയാക്കും; തിരഞ്ഞെടുപ്പ് നവംബറിൽ

കൊച്ചി:ഒക്ടോബർ 17നകം വാർഡ് വിഭജനം പൂർത്തിയാക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ജില്ലാപഞ്ചായത്തുകളുടെ പട്ടിക ഒക്ടോബർ 16നകം പൂർത്തിയാക്കും. ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബർ 14ന് പുറത്തിറക്കും. ഒക്ടോബർ 19ന് വിജ്ഞാപനം പുറത്തിറക്കും. നവംബർ 24ന് മുൻപ് തിരഞ്ഞെടുപ്പ് നടത്താം. നവംബർ 28ന് വോട്ടെണ്ണാമെന്നും സർക്കാർ വ്യക്തമാക്കി. ഡിസംബർ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.

നവംബറിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തിര‍ഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും തമ്മിൽ ധാരണയായിരുന്നു. പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂർ കോർപ്പറേഷനിലും പുനഃക്രമീകരിച്ച വാർഡുകൾ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തുന്നതിനും മറ്റിടങ്ങളിൽ 2010ലെ വാർഡുകൾ നിലനിർത്തുന്നതിനുമാണ് തീരുമാനമാക്കിയത്. തിരഞ്ഞെടുപ്പ് നീളുന്നതിനാൽ നവംബർ ഒന്നിന് അധികാരമേൽക്കേണ്ട ഭരണസമിതി ഡിസംബറിൽ മാത്രമേ ചുമതലയേൽക്കുകയുള്ളൂ.

© 2024 Live Kerala News. All Rights Reserved.