പാക്കിസ്ഥാന് യുഎസ് ഹെലികോപ്റ്ററുകൾ

വാഷിങ്ടൺ : അണ്വായുധ സുരക്ഷയുടെ കാര്യത്തിൽ പാക്കിസ്ഥാനു നല്ല ഉത്തരവാദിത്തമുണ്ടെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്ന് യുഎസ്. പത്തുവർഷത്തിനകം പാക്കിസ്ഥാന്റെ കൈവശമുള്ള അണ്വായുധങ്ങളുടെ എണ്ണം 350 കവിയുമെന്നും ഇതോടെ ലോകത്ത് ഏറ്റവും അണ്വായുധങ്ങളുള്ള മൂന്നാമത്തെ വലിയ രാജ്യമായി പാക്കിസ്ഥാൻ മാറുമെന്നും അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയവിദഗ്ധർ കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു. യുഎസും റഷ്യയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

എന്നാൽ, അണ്വായുധങ്ങൾ കുന്നുകൂട്ടുന്ന രാജ്യമായി പാക്കിസ്ഥാൻ മാറിയെന്ന യുഎസ് റിപ്പോർട്ട് അടിസ്ഥാനരഹിതമെന്നു പാക്കിസ്ഥാൻ തള്ളി. ഇന്ത്യയുടെ വർധിക്കുന്ന ആയുധശക്തിയെ മറച്ചുവയ്ക്കാനാണ് ഇത്തരം റിപ്പോർട്ടുകൾ സഹായിക്കുകയെന്നു പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.

അതിനിടെ, ഭീകരവിരുദ്ധ പോരാട്ടത്തിനു പാക്കിസ്ഥാനു യുഎസ് സഹായമായി എഎച്ച്–1സെഡ് വൈപ്പർ ഹെലികോപ്റ്ററുകൾ നിർമിച്ചു കൈമാറാനും തീരുമാനമായി. തീവ്രവാദി സാന്നിധ്യം ശക്തമായ അഫ്ഗാൻ അതിർത്തിയിലെ പർവതമേഖലകളിലെ വ്യോമാക്രമണത്തിനായി റഷ്യൻ പോർവിമാനങ്ങൾ വാങ്ങാനും പാക്കിസ്ഥാൻ കരാറായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.