പോലീസ് വേഷത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍

നീണ്ട 21 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നു. നവാഗതനായ സുരേഷ് വംശി സംവിധാനം ചെയ്യുന്ന നുവ്വേ നാ പ്രണാമണി എന്ന സിനിമയിലാണ് ശക്തമായ പോലീസ് കഥാപാത്രമായി മോഹന്‍ലാല്‍ എത്തുക.

പുതുമുഖങ്ങളായ സൂരജ്, കവിതരാധേശ്യാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഗ്രാമീണ പ്രണയ കഥയാണ് നുവ്വേ നാ പ്രണാമണി. അലി, ജയപ്രകാശ് റെഡ്ഡി എന്നിവരും ചിത്രത്തിലുണ്ടാകും.

1991 ല്‍ ഗാഢീവത്തിലാണ് ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ തെലുങ്കിലെത്തിയത്. പ്രിയദര്‍ശന്‍ അക്കിനേനി നാഗേശ്വര റാവുവിനെ നായകനാക്കി ഒരുക്കിയ ഗാണ്ഡീവത്തില്‍ അതിഥിവേഷമായിരുന്നു മോഹന്‍ലാല്‍ ചെയ്തത്

© 2024 Live Kerala News. All Rights Reserved.