പാക്കിസ്ഥാൻ വൻതോതിൽ ആണാവയുധങ്ങൾ നിർമിക്കുന്നതായി റിപ്പോർട്ട്

ഇസ്‌ലാമാബാദ്∙ ഇന്ത്യയുടെ വളർച്ചയിൽ ആശങ്കാകുലരായി പാക്കിസ്ഥാൻ കൂടുതൽ ആണവായുധം നിർമിക്കുന്നതായി റിപ്പോർട്ട്. അടുത്ത കാലത്തായി ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളിൽ അസ്വസ്ഥരായ പാക്കിസ്ഥാൻ അടുത്ത പത്തുവർഷത്തിനുള്ളിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം സ്വന്തമാക്കാൻ പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഓരോ വർഷം ഇരുപതോളം ആണവായുധങ്ങളാണ് പാക്കിസ്ഥാൻ തങ്ങളുടെ ശേഖരത്തിലേക്ക് മുതൽ കൂട്ടുന്നത്. ഇത്തരത്തിലുള്ള ആയുധ നിർമാണം പാക്കിസ്ഥാനെ അടുത്ത പത്തുവർഷത്തിനുള്ളിൽ തന്നെ 350 ഓളം ആണവായുധങ്ങളുടെ ഉടമസ്ഥരാക്കും. യുഎസ്, റഷ്യ എന്നിവയെ മാറ്റി നിർത്തിയാൽ ഏറ്റവുമധികം ആണവായുധമുള്ള രാജ്യമാകും പാക്കിസ്ഥാൻ.

പാക്കിസ്ഥാനോട് ഇന്ത്യയ്ക്കുള്ള കുടിപ്പകയാണ് ആണവായുധ ശേഖരം വർധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് 100 ആണവായുധങ്ങളാണ് ഉള്ളതെങ്കിൽ പാക്കിസ്ഥാന് നിലവിലുള്ളത് 120 ഓളം ആയുധങ്ങളാണ്.

അതേസമയം, പാക്കിസ്ഥാന്റെ പക്കൽ നിന്നും ആണവായുധങ്ങൾ ഭീകരരുടെ കൈയ്യിൽ ചെന്നുപെടാൻ സാധ്യത കൂടുതലാണെന്നും ആശങ്കയുണ്ട്.

കടപ്പാട് : മനോരമ ഓണ്‍ ലൈൻ

© 2024 Live Kerala News. All Rights Reserved.