ലൈവ് കേരള ന്യൂസ് ഓണ സദ്യയില്‍ ആര്യയും മനോജ് ഗിന്നസും…

ചാള്‍സ് ജോര്‍ജ്ജ്‌

ഷൂട്ടിംഗ് ഇടവേളയില്‍ ആര്യയും മനോജ് ഗിന്നസും ലൈവ് കേരള ന്യൂസിന് വേണ്ടി ഓണവിശേഷങ്ങള്‍ പങ്കു വെയ്ക്കാന്‍ ഒന്നിച്ചപ്പോഴുള്ള ചില രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ..

കൊച്ചി കക്കാനാട്ടെ നവോദയ സ്റ്റുഡിയോയിലെ ബഡായി ബഗ്ലാവിന്റെ സെറ്റില്‍ വെച്ചാണ് നടിയും സ്‌റ്റേജ് അവതാരികയുമായ ആര്യയും നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ മനോജ് ഗിന്നസും ഞങ്ങളോട് സംസാരി്ച്ച് തുടങ്ങിയത്..

ഷൂട്ടിംങ് വേഷത്തില്‍ തന്നെയാണ് ഇരുവരും.. കൈയ്യില്‍ ഓരോ കപ്പ് ചായയും സ്‌നാക്‌സുമായി സംസാരിച്ച് തുടങ്ങി…

ഞാന്‍ എല്ലാകൊല്ലവും ഓണം അടിച്ചു പൊളിക്കുന്ന ആളാണ.് പക്ഷെ, ഈ ഓണം അടിച്ചുപൊളിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് ഞാനിപ്പോള്‍.. കാരണം ഈ മാസം അവസാനം ഒരു സ്റ്റേജ് ഷോ ഉണ്ട് അമേരിക്കയില്‍. അതിന്റെ പ്രോഗ്രാം പ്രാക്ടീസ് ഉണ്ട.് ഒപ്പം ബഡായി ബഗ്ലാവിന്റെ ഷൂട്ടിംഗ് മൊത്തത്തില്‍ തിരക്കായി ഈ ഓണനാളില്‍ എന്നാലും തിരുവോണത്തിന് (ഇന്ന്) ഞാന്‍ വീട്ടില്‍ എല്ലാവരോടും ഒപ്പം തന്നെ ആയിരിക്കും.

(ബഡായി ബഗ്ലാവില്‍ കാണുന്നഅതേ വാചക കസര്‍ത്ത്.. ആര്യ നല്ല മൂഡിലായി) ചെറുപ്പകാലത്തെ ഓണം ഒന്നും ഇപ്പോ ഇല്ല അപ്പുറത്തെ വീട്ടിലെ പിള്ളേരൊക്കെ ഒത്തുകൂടി ഊഞ്ഞലുകെട്ടി, ഊഞ്ഞാലാട്ടവും, അടുത്ത വീടുകളിലെ പൂക്കളം കാണാന്‍ പോകലും ഇതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ്. തിരുവോണ നാളില്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഒത്തു കൂടാറുണ്ട്. ഒന്നുകില്‍ എന്റെ വീട്ടില്‍ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഞങ്ങള്‍ രണ്ടു കുടുംബാക്കാരും കൂടി ഒത്തു ചേരാറുണ്ട് .ആര്യ മുഴുവനും പറഞ്ഞു തീരുന്നതിനു മുമ്പ് ഒരനുഭവക്കുറിപ്പുമായി മനോജ് ഗിന്നസ് എത്തി.

ഞാനും നെല്‍സണും കൂടെ ഒരിക്കല്‍ ഒരു ഗള്‍ഫ് പ്രോഗ്രാമിനു പോയി. അതും ഒരു ഓണക്കാലത്ത്. അന്ന് നല്ല ഒരു പണി കിട്ടി. പ്രോഗ്രാമിന്റെ ഭാരവാഹികള്‍ പറഞ്ഞിരുന്നത് ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ആണ് ഓണ സദ്യ ഒരുക്കിയിരികുന്നതെന്ന്. അങ്ങനെ അവര്‍ പൊയി. ഞങ്ങള്‍ പതിയെ താഴെ ചെന്നപോള്‍, വലിയ ഒരു ഓണസദ്യ നടക്കുന്നു. ഞങ്ങള്‍ 2 പേരും കൂടെ കേറി ഇരുന്നു സദ്യ കഴിക്കാന്‍ തുടങ്ങി. അപ്പോ, ഹോട്ടല്‍ ന്റെ മാനേജര്‍ പതിയെ വന്നു ഞങ്ങളെ കാര്യമായിട്ട് നോക്കും പിന്നെ തിരിച്ചു പോകും. കുറച്ചു കഴിഞ്ഞു വീണ്ടും രണ്ടു മൂന്നാളുകള്‍ വരും.. നോക്കും തിരിച്ചു പോകും… കുറച്ചു കഴിഞ്ഞു ഞങ്ങളോട് കൂപ്പണ്‍ തരാന്‍ പറഞ്ഞു.. ഞങ്ങള്‍കൊന്നും മനസിലായില്ല. പിന്നെയാണ് അറിഞ്ഞത് ഞങ്ങള്‍ക്കുള്ള ഓണ സദ്യ ഇതായിരുന്നില്ല. അത് മറ്റൊരു സ്ഥലത്താണെന്ന്. അത് ഒരു വലിയ കമ്പനി യുടെ ഓണസദ്യ ആയിരുന്നു. ഒടുവില്‍ ചമ്മിയ മുഖവുമായി അവിടുന്ന് ഇറങ്ങി പോന്നത് ഒരിക്കലും മറക്കില്ല.

അങ്ങനെ തന്നെ വേണം (ഇത് കേട്ടപ്പോള്‍ ആര്യയുടെ മുഖത്ത് വലിയ സന്തോഷം) പിന്നെ എനിക്ക് എന്റെ അമ്മ ഉണ്ടാക്കുന്ന ഓണ സദ്യ ആണ് ഏറ്റവും ഇഷ്ടം. എല്ലാ കറികളും എനിക്ക് ഒരുപാടിഷ്ടമാണ് അതില്‍ ഏറ്റവും ഇഷ്ടം ഏതാണ് എന്ന് ചോദിച്ചാല്‍ ‘മാങ്ങ അച്ചാര്‍’ ആണ്. (ആര്യ വീണ്ടും വാചാലയായി) പറഞ്ഞു തീര്‍ന്നില്ല, മനോജ് ഗിന്നസിന്റെ മുഖത്ത് എന്തോ പിടികിട്ടിയ പോലെ ഒരു ചെറിയ ചിരി. അത് കണ്ടിട്ടാകണം ആര്യഇങ്ങനെ പറഞ്ഞത്..
‘നിങ്ങള്‍ വിചാരിച്ചത് എന്താണ് എന്ന് മനസിലായി അതിനല്ല’ ഓണദിവസം ഞങ്ങള്‍ പൂക്കള്‍ ഇടാറുണ്ട്. പിന്നെ സദ്യ ഒക്കെ വച്ച് ആ ഒരു ദിവസം മുഴുവനും അടിച്ചു പൊളിക്കും. പറഞ്ഞു തീരുന്നതിനു മുന്‍പ് ഷൂട്ടിംഗ് തുടങ്ങി എന്ന് പറഞ്ഞു ആളെത്തി. പിന്നെ കാണാം എന്ന് പറഞ്ഞു ആര്യയും മനോജും അകത്തേക്ക്.

പോകുന്നതിനു മുമ്പായി ആര്യ പറഞ്ഞുവെച്ചു. ബഡായി ബന്‍ഗ്ലാവിന്റെ ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ ഒരു സ്‌പെഷ്യല്‍ ഗസ്റ്റ് ഉണ്ട്. കാണാന്‍ ആരും മറക്കരുത്. എല്ലാ ലൈവ് കേരളാ ന്യൂസ് വായനാക്കാര്‍ക്കും ഒരിക്കല്‍ക്കൂടി ഞങ്ങളുടെ പേരുടെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

© 2024 Live Kerala News. All Rights Reserved.