പ്രണയിക്കുന്നയാളെ തന്നെ വിവാഹം കഴിക്കണോ..? വീട്ടുകാര്‍ സമ്മതിക്കാന്‍ 14 എളുപ്പവഴികള്‍..

പ്രണയത്തിന്റെ  മാധുര്യം ആസ്വതിക്കാത്തവർ വളരെ ചുരുക്കമാണ്. പ്രണയം വിവാഹത്തിലേക്ക് വഴിതിരിച്ചു വിടാൻ പ്രണയിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വീട്ടുകാരുടെ അനുവാദം നേടുക എന്നത്. ഒട്ടു മിക്ക പ്രണയങ്ങളുടെ തകർച്ചയ്ക്ക് കാരാണവും വീട്ടുകാരുടെ എതിർപ്പ് തന്നെയാണ്. അത് തന്നെയാകും പ്രണയിക്കുന്നവരെ വഴിവിട്ട തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നതും. മിക്ക പ്രണയിതാക്കളും ഒളിച്ചോടി വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നതും വീട്ടുകാരോടുള്ള ഭയമോ അല്ലെങ്കിൽ വീട്ടികാരുടെ എതിർപ്പോ ഒക്കെ തന്നെ. ചിലപ്പോൾ ആ പേടി അല്ലെങ്കിൽ മാതാപിതാക്കളുടെ അനാവശ്യ വാശി ആത്മഹത്യയിലേക്ക് വരെ വഴിവേക്കാൻ സാധ്യതയുണ്ട്. പ്രണയിക്കുന്ന  ആണായാലും  പെണ്ണായാലും ഇക്കാര്യത്തിൽ ഒരേ സമീപനമാണ്. എന്നാൽ ഇനി അത് ഓർത്ത് വിഷമിക്കേണ്ട. കാരണം കൃത്യമായ കാര്യങ്ങൾ വെളിപ്പെടുത്തി വീട്ടുകാരെ സമ്മതിപ്പിക്കാൻ ചില വഴികൾ ഉണ്ട്. എങ്ങനെ നിങ്ങളുടെ മാതാപിതാക്കളെ  സമ്മതത്തോടെ പ്രണയം  തുടരാമെന്നതിനെകുറിച്ചാണ് ഇവിടെ പറയുന്നത്….

കാമുകിയെ കുറിച്ച് പറയുമ്പോൾ

1) ഒരു ആണിനെ സംബന്ധിച്ചിടത്തോളം അമ്മയ്ക്കും  കാമുകിയ്ക്കും  ഒരു പോലെ പ്രാധാമാണ് ഉള്ളത് .അതേസമയം വളരെ      അപകടകരമായ തുമാണ്. അവരെ അടുപ്പിക്കുക എന്നത് വളരെയധികം പ്രയാസകരമായ കാര്യമാണ്. അതേസമയം അവരെ  തമ്മിൽ അടുപ്പിക്കുകവഴി വളരെയധികം  സന്തോഷകരവും ആരോഗ്യകരവുമായ ഒരു ജീവിതമായിരിക്കും നിങ്ങൾക്കുണ്ടാകുക

2)  പ്രണയം തുടങ്ങുന്നതിന് മുൻപ് പങ്കാളിയും അമ്മയുമായി തുറന്ന് സംസാരിക്കുന്നത് നന്നായിരിക്കും .ഇത് ഇരുവർക്കുമിടയിലെ      അകലം കുറച്ച് കൂടുതൽ അടുപ്പം ഉണ്ടാക്കാൻ കഴിയുന്നു.

3) മതം ,ജാതി തുടങ്ങിയ കാര്യങ്ങളിൽ നിർബന്ധം പിടിക്കുന്നവരാണ് മിക്ക അമ്മമാരും. ഇങ്ങനെയുള്ള ഘട്ടം ഉണ്ടായാൽ        നിങ്ങളുടെ പങ്കാളിയോളോട്  ഇക്കാര്യം തുറന്നു പറയുക.അമ്മയോട് നിങ്ങളുടെ ബന്ധത്തിൻറെ പ്രാധാന്യത്തെ കുറിച്ച്    ബോധ്യപ്പെടുത്തി കൊടുക്കുക.

4) നിങ്ങളുടെ പങ്കാളി അമ്മയുമായി   കണ്ടുമുട്ടുന്ന അവസരങ്ങളിൽ  ബഹുമാനവും ആത്മനിയന്ത്രണവും ഉണ്ടാക്കാൻ  ശ്രമിക്കുന്നത് നന്നായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ ഏറെ ഗുണം ചെയ്യും.

5) നിങ്ങളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.അത് കഴിഞ്ഞേ മറ്റാരും ഉണ്ടാകുകയെന്നകാര്യം ഓർക്കുന്നത് നന്നായിരിക്കും.അതുകൊണ്ട് അമ്മയെ വേദനിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കതിരിക്കുക്ക.

6) ഒരിക്കലും നിങ്ങളുടെ പങ്കാളിയെ കുറിച്ച് വാതോരാതെ പറയുന്നത്   ഒഴിവാക്കുക.പ്രത്യേകിച്ച്  അവളുടെ സൗന്ദര്യത്തെ കുറിച്ച്.   ഇത് അമ്മയുടെ മനസ്സിനെ ദേഷ്യം പിടിപ്പിക്കും.

7) അമ്മയുമായി നല്ലൊരു സൗഹൃദമുണ്ടാക്കുന്നതിൽ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക. അമ്മ എന്ന വ്യക്തി ജീവിതത്തിലെ തികഞ്ഞ ഒരു മാർഗദർശിനിയാനെന്നകാര്യം ഓർക്കുക.

8) നിങ്ങൾ ഒരാളെ ഇഷ്ടപ്പെടുന്നു വെന്ന്  മാതാപിതാക്കളോട്  നേരിട്ട് പറയുക. അതിന് ശേഷം അവരുടെ തീരുമാനം എന്താണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.കാരണം അത് നിങ്ങളുടെ ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നത്

കാമുകനെ കുറിച്ച്

പെണ്ണിനെ സംബന്ധിച്ചിടത്തോളം പ്രണയകാര്യം വീടുകാരെ അറിയിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞതാണ്.പ്രത്യേകിച്ച് കർക്കശ സ്വഭാവമുള്ള മാതാപിതാക്കളാകുമ്പോൾ.ആദ്യം നിങ്ങൾ ചെയ്യേണ്ടത് പേടികൂടാതെ ഇക്കാര്യ വീട്ടുകാരെ അറിയിക്കുക എന്നതാണ്.  രക്ഷിതാക്കൾക്ക്  സന്തോഷമുള്ള അവസ്ഥയിലായിരിക്കണം ഇക്കാര്യം അവതരിപ്പിക്കേണ്ടത്.

1) നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരം പ്രണയിച്ച് വിവാഹിതരായാൽ അതുകൊണ്ട് പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സ്വയം   നേരിടേണ്ടി വരും. അതിനാൽ മാതാപിതാക്കളുടെ അനുവാദപ്രകാരം മാത്രം വിവാഹം കഴിക്കുക.

2) താരതമ്യം ചെയ്യാതിരിക്കുക:  സമപ്രായക്കാരായ മറ്റു ആളുകളെ വെച്ച് ഒരിക്കലും നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക.

3) കാമുകനെ കുറിച്ച് സംസാരിക്കുക: നിങ്ങളുടെ കാമുകനെ പ്രണയത്തെ കുറിച്ചും രക്ഷിതാക്കളോട് തുറന്നു സംസാരിക്കുക. നിങ്ങളുടെ കാമുകന്റെ വ്യക്തിത്വത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചും കുടുംബ പശ്ചാത്തലത്തെ കുറിച്ചും അയാളുടെ വിദ്യാഭ്യാസം ജോലി എന്നി വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുക. ഇതു അവരിൽ ഒരു നല്ല തോന്നൽ സൃഷ്ടിക്കാൻ സഹായിക്കും.

4) നിങ്ങൾ ഫ്രണ്ട്സിന്റെയും കാമുകന്റെ കൂടെയും ഒക്കെ പുറത്ത് എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാതാപിതാക്കളോട് തുറന്ന് സംസാരിക്കുക. നിങ്ങളുടെ മാതാപിതാക്കൾ ഒരിക്കലും അത് എതിർക്കില്ല. മാത്രമല്ല അവർക്ക് അല്പം സമാധാനവും കൂടെ ഉണ്ടാകും, എന്തെന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾ കൂടെ ഉണ്ടല്ലോ. നിങ്ങൾ നിങ്ങളുടെ പ്രിയതമനൊപ്പം ഒറ്റയ്ക്ക് അവിടെയും ഇവിടെയും ഒന്നും കറങ്ങി നടക്കുന്നില്ല എന്ന് ഓർത്ത് അവർ സമാധാനിച്ചോളും.

5)  നിങ്ങളുടെ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചാൽ ഒരിക്കലും വാശി പിടിക്കാനോ, ദേഷ്യം പിടിക്കാനോ അവരുടെ നേരെ ഉറക്കെ പൊട്ടിത്തെറിക്കാണോ പാടില്ല. മറിച്ച് സമാധാനത്തോടെ ഇരിക്കുക.  കാരണം രക്ഷിതാക്കൾ അവരുടെ മക്കളെ ഡേറ്റിങിന് പറഞ്ഞയക്കാത്തതിൽ അവർക്ക് അവരുടെതായ ഒത്തിരി ന്യായങ്ങളും അനുഭവ സമ്പത്തും ഉണ്ടെന്ന കാര്യം നിങ്ങൾ ഒരിക്കലും മറക്കരുത്. അത് മനസിലാക്കി പെരുമാറുക. അത് വഴി നിങ്ങളുടെ പക്വത ആണ് രക്ഷിതാക്കൾ വിലയിരുത്തുക. അത് നിങ്ങളുടെ പ്രണയ കാര്യത്തിലും ഉപകരിക്കും.

6) പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ രക്ഷിതാക്കളോട് പ്രണയസാഫല്യത്തിനായി വാശി പിടിക്കുമ്പോൾ,ഒന്ന് മനസ്സിൽ എപ്പോഴും ഉറപ്പിക്കുക. എന്തെന്നാൽ നിങ്ങൾ ശരിയായ ഒരാൾക്ക് വേണ്ടിയാണ് ഈ വീട്ടുക്കാരോട് വാശി കാണിക്കുന്നത് എന്നും നിർബന്ധിക്കുന്നത് എന്ന ഒരു ഓർമ്മ എപ്പോഴും ഉണ്ടാകണം. തെറ്റായി പോയി എന്ന് പിന്നീട് ഒരിക്കലും തോന്നരുത്.

© 2024 Live Kerala News. All Rights Reserved.