കനത്ത ഇടിവ്: സെന്‍സെക്‌സ് 883 പോയന്റ് തകര്‍ന്നു

 

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. ആഗോള വിപണികളിലെ തകര്‍ച്ചയാണ് രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചത്.

ഇന്‍ഫോസിസ്, എച്ച്പിസിഎല്‍, എസിസി, ലുപിന്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 66.47 ആണ് രൂപയുടെ മൂല്യം. 65.83 നിലവാരത്തിലായിരുന്ന വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2013ന് ശേഷം രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്.

© 2024 Live Kerala News. All Rights Reserved.