കിളിക്കൂട്ടില്‍ ഗാറ്റ്‌ലിന്‍ ബോള്‍ട്ട് പോരാട്ടം; വേഗതയുടെ രാജകുമാരനെ ഇന്നറിയാം

ബെയ്ജിങ്:മോസ്‌കോയില്‍ 2013ലെ ലോക അത്!ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം. തന്റെ വരവറിയിച്ചുകൊണ്ട് 2008 ഒളിംപിക്‌സില്‍ നടത്തിയ മിന്നല്‍ പ്രകടനം ലെറ്റിനിങ് ബോള്‍ട്ട് വീണ്ടും അതേ കിളിക്കൂട്ടില്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതോ ബോള്‍ട്ടിനെ മറികന്ന് മറ്റൊരു സിംഹം അവതരിക്കുമോ എന്ന ഉത്കണ്ഠയിലും.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് ജനപ്രിയ ഇനമായ 100 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനല്‍ മല്‍സരം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഒട്ടത്തിന്റെ ഹീറ്റ്‌സില്‍ ഇടം നേടിയ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനുമാണ് ലോകം ഉറ്റു നോക്കുന്ന താരങ്ങള്‍. ഇനി രണ്ടുപേരേയും മറികടന്ന് ജമൈക്കയുടെ തന്നെ അസഫ പവല്‍ വേഗതയുടെ രാജകുമാരനാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

9.58 സെക്കന്റാണ് ബോള്‍ട്ടിന്റെ പേരിലുള്ള റെക്കോര്‍ഡ് സമയം. ഗാറ്റ്‌ലിനാവട്ടെ ഖത്തറില്‍ നടന്ന ഡയമണ്ട് ലീഗില്‍ 9.74 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഈ വര്‍ഷത്തെ തന്റ ഏറ്റവും മികച്ച സമയത്തില്‍ നില്‍ക്കുന്നു. ബോള്‍ട്ടിന് ഈ സീസണില്‍ അതിനൊപ്പമെത്താനായിട്ടില്ല. ശനിയാഴ്ച്ച നടന്ന 100 മീറ്റര്‍ ഓട്ടത്തിന്റെ ഹീറ്റ്‌സില്‍ ബോള്‍ട്ട് 9.96 സെക്കന്റിലും ഗാറ്റ്‌ലിന്‍ 9.83 സെക്കന്റിലും അസഫ പവല്‍ 9.95 സെക്കന്റിലും ഫിനിഷ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.