ഡോക്ടര്‍മാര്‍ വിദേശജോലി തേടുന്നത് എതിര്‍ക്കുന്നതെന്തിന് ബോംബെ ഹൈക്കോടതി

 

മുംബൈ: ഡോക്ടര്‍മാര്‍ വിദേശത്തുപോകുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് . ഇക്കാര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

വിദേശത്തുപോകുന്ന ഡോക്ടര്‍മാര്‍ക്ക് എന്‍.ആര്‍.ഒ.ഐ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണം മസ്തിഷ്‌ക ചോര്‍ച്ച തടയാനാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ പ്രസ്താവിച്ചിരുന്നു.

65 വയസ്സിനു മുകളില്‍ പ്രായമുള്ള ഡോക്ടര്‍മാര്‍ക്കല്ലാതെ എന്‍.ആര്‍.ഒ.ഐ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

© 2024 Live Kerala News. All Rights Reserved.