ഇത് സ്വപ്‌നമല്ല…യഥാര്‍ത്ഥ്യം. ഓടുന്ന വാഹനത്തില്‍ ഇനി തനിയെ ഇന്ധനം എത്തും…

ലണ്ടന്‍: ഓടുമ്പോള്‍ വാഹനങ്ങള്‍ സ്വയം ചാര്‍ജ്‌ജ് ചെയ്യപ്പെടുക. പോകുന്ന ദൂരത്തിന്‌ അനുസരിച്ച്‌ ഇന്ധനം സ്വയം കൂട്ടിക്കൊണ്ടിരിക്കുക- വാഹന ഉടമകളുടെ ഈ സ്വപ്നം യുകെയില്‍ ഉടനെ യാഥാര്‍ത്ഥ്യം ആകും. അതായത് റോഡിലൂടെ ഓടുന്നതിനിടെ വാഹനങ്ങള്‍ സ്വയം ചാര്‍ജ്‌ ചെയ്യപ്പെടുന്ന സാങ്കേതികതയാണ് നടപ്പാക്കുക. വാഹനങ്ങളില്‍ വയര്‍ലസ്‌ ട്രാന്‍സ്‌മിറ്റര്‍ ഘടിപ്പിച്ച്‌ ഡൈനാമിക്‌ പവര്‍ ട്രാന്‍സ്‌ഫര്‍ സാങ്കേതികത സാധ്യമാക്കുക. റോഡില്‍ കുഴിച്ചിടുന്ന ഇലക്ര്‌ടിക്‌ കേബിളുകള്‍ വഴി ഇലക്രേ്‌ടാമാഗ്നറ്റിക്‌ ഫീല്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജം വാഹനങ്ങളിലെ ട്രാന്‍സ്‌മിറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന കോയില്‍ വഴി വൈദ്യുതിയാക്കി മാറ്റും. ആ വൈദ്യുതി ഉപയോഗിച്ച്‌ കാറോടിക്കുകയാണ്‌ പരിപാടി.

ഏഴ്‌ മൈല്‍ ദൂരത്തിലുള്ള ഇ റോഡില്‍ സഞ്ചിരിക്കുന്ന ഇലക്ര്‌ടിക്‌ഹൈബ്രിഡ്‌ ബസുകളെല്ലാം തനിയെ ചാര്‍ജ്‌ ചെയ്യപ്പെടും.ദീര്‍ഘദൂര ഓട്ടത്തിനിടെ നിര്‍ത്താതെ തന്നെ ഇലക്ര്‌ടിക്‌ഹൈബ്രിഡ്‌ വാഹനങ്ങള്‍ക്ക്‌ യാത്ര തുടരാമെന്നതാണ്‌ ഇതുകൊണ്ടുള്ള ഗുണം.ഓഫ് റോഡ്‌ ആയാണ് ഇപ്പോഴത്തെ പരീക്ഷണം. അതിനു ശേഷം രാജ്യത്തെ പൊതുനിരത്തിലേക്ക്‌ പരീക്ഷണം വ്യാപിപ്പിക്കും. പരിപാടിയുടെ വിജയം അനുസരിച്ച്‌ ഈ വര്‍ഷം അവസാനത്തോടെ റോഡുകളില്‍ ട്രയല്‍ റണ്ണും നടത്തും. ഒന്നരവര്‍ഷത്തെ പരീക്ഷണഓട്ടത്തിനു ശേഷമായിരിക്കും പദ്ധതി പ്രധാന റോഡുകളിലേക്ക്‌ ഇറക്കുക. പരീക്ഷണം വിജയകരമായാല്‍ ബ്രിട്ടണിലെ പ്രധാന ഹൈവേകളിലെല്ലാം ചാര്‍ജിങ് റോഡുകളൊരുക്കും. അടുത്ത അഞ്ച്‌ വര്‍ഷത്തില്‍ പദ്ധതിക്കായി ഉപയോഗപ്പെടുത്താന്‍ 500 മില്യണ്‍ പൗണ്ടാണ്‌ സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്‌. ദക്ഷിണ കൊറിയയില്‍ ഈ സംവിധാനം നിലവിലുണ്ട്‌.
പെട്രോളിന്റെ വിലയും അതുണ്ടാക്കുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങളും മൂലം ഇ കാറുകളിലേക്ക്‌ ആള്‍ക്കാര്‍ക്ക്‌ കമ്പം കയറിത്തുടങ്ങിയതാണ്‌ പുതിയ പരീക്ഷണങ്ങള്‍ക്കു പ്രേരകമായത്. മുന്‍ വര്‍ഷത്തേക്കള്‍ ഇ കാര്‍ വില്‍പ്പന 366 ശതമാനം കൂടി. രാജ്യത്ത്‌ ഇചാര്‍ജിങ്‌ സ്‌റ്റേഷനുകളും ഏറെ. ഇതിനു പിന്നാലെയാണ് ബ്രിട്ടിഷ്‌ ഹൈവേ വകുപ്പിന്റെ പുതിയ പരീക്ഷണം.

© 2024 Live Kerala News. All Rights Reserved.