വിദ്യാഭ്യാസ വായ്പയ്ക്ക് ഇനി വിദ്യാലക്ഷ്മി.കോ.ഇന്‍… നൂതന സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദ്യാഭ്യാസ ലോണിനായി ഇനി ദിവസങ്ങളോളം ബാങ്കുകള്‍ കയറി ഇറങ്ങേണ്ടി വരില്ല.കാരണം ഇനി വിദ്യാഭ്യസ ലോണ്‍ വിരല്‍ത്തുമ്പിലാണ്. ഇതിനുള്ളറ സംവിധാനമൊക്കെ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ വിദ്യാഭ്യാസ പോര്‍ട്ടല്‍ പുറത്തിറക്കി. വിദ്യാലക്ഷ്മി.കോ.ഇന്‍
എന്ന പോര്‍ട്ടലാണ് പുറത്തിറക്കിയത്. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. ഇതിനായി അഞ്ച് ബാങ്കുകളെ ഉള്‍പ്പെടുത്തിയുട്ടുണ്ട്.എസ്.ബി ഐ,ഐ ഡി ബി ഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയാണ് വിദ്യാഭ്യാസ ലോണ്‍ വിഭാഗവുമായി ബന്ധപ്പെടുത്തയിരിക്കുന്നത്.വിദ്യാലക്ഷ്മി.കോ.ഇന്‍ www.vidyalakshmi.co.in വിദ്യാഭ്യാസ വായ്പ നല്‍കുന്ന ഈ ആനുകൂല്യ പദ്ധതി സ്വാതന്ത്യ ദിനത്തിലാണ് ഇത് ആരംഭിച്ചതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ധനമാനവശേഷി വികസന, ഇന്ത്യന്‍ ബാങ്കുകള്‍ അസോസിയേഷന്‍ (ഐബിഎ) മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സേവന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഡി എല് ഇഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ഡി എല് ഇഎസ്സ്) വികസിപ്പിച്ചെടുത്താണ് ഈ പദ്ധതി. ഇതില്‍ നിന്ന്് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷ ഉപയോഗിച്ച് വിവിധ ബാങ്കുകളുടെ വായ്പകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാം.വിദ്യാര്‍ഥികള്‍ക്ക് വായ്പ സംബന്ധിച്ച പരാതികള്‍ ഇ-മെയില്‍ ചെയ്യാനും കഴിയും.13 ബാങ്കുകളുടെ 22 വിദ്യാഭ്യാസ വായ്പ പദ്ധതികളാണ് പോര്‍ട്ടലില്‍ ഉള്ളത്.

© 2024 Live Kerala News. All Rights Reserved.