#Watch_Video :നിക്കറിട്ട് ടിന്റുമോനെപ്പോലെ നടക്കുന്നവരാണ് ആര്‍.എസ്.എസുകാര്‍.. പ്രകോപനപരമായ പ്രസ്ഥാവനയുമായി എസ്.എഫ്.ഐ നേതാവ്

കോഴിക്കോട്: ആര്‍.എസ്.എസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി എസ്.എഫ്.ഐ നേതാവ് ചിന്ത ജെറോം. സ്വതന്ത്രദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംസ്ഥാന നേതാവിന്റെ പ്രകോപനപരമായ പ്രസംഗം.

പ്രസംഗത്തിലെ പ്രധാനഭാഗം ഇങ്ങനെ..

എന്റെ അറിവില്‍ കേരളത്തിലും ഇന്ത്യയിലും നിക്കര്‍ ധരിക്കുന്ന രണ്ട് വിഭാഗങ്ങളേ ഉള്ളു.. ഒന്ന് ആര്‍എസ്എസ് കാരന്‍മാരും രണ്ട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും… നിക്കറിട്ട് ടിന്റുമോന്മാരെപ്പോലെ കടന്ന് വരുന്ന ഇവന്‍മാരാണ് വലിയ രാജ്യസ്‌നേഹം പറയുന്നവപര്‍.. ചെരിപ്പിടില്ല ഇവന്മാര്‍.. ചെരിപ്പിട്ടാല്‍ ഭൂമിദേവിയ്ക്ക് നോവുമെന്നാ ഇവന്മാര്‍ പറയുന്നത്.

പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാര്‍ സംഘടനകളേയും സ്വയം സേവകരേയും പരസ്യമായി അപമാനിക്കുന്നുണ്ട്. പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ആരോ പോസ്റ്റ് ചെയ്തതോടെയാണ് ഇത് പുറംലോകം അറിയുന്നത്. നേരത്തേയും സംഘപരിവാര്‍ സംഘടനകള്‍ക്കും ആര്‍എസ്എസിനെതിയേരും ചിന്ത ജെറോം പ്രകോപനപരമായി പ്രസംഗിച്ചിരുന്നു… എസ്.എഫ്.ഐ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

 

© 2024 Live Kerala News. All Rights Reserved.