മഹേന്ദ്ര സിംഗ് ധോനി 10,000 അടി മുകളില്‍ നിന്നും ചാടി….പാരാട്രൂപ്പറായി പരിശീലനം ലഭിക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി: ആഗ്രയിലെ സൈനിക ക്യാംപില്‍ പരിശീലനം തുടരുന്ന ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ആദ്യ പാരച്യൂട്ട് ചാട്ടം പൂര്‍ത്തിയാക്കി. സൈനിക ക്യാംപില്‍ രണ്ടാഴ്ചത്തെ പരിശീലനത്തിനായി ഈ മാസം ആറിനാണ് ധോണി എത്തിയത്. കനോപ്പി സ്റ്റാറ്റിക് ലൈന്‍ പാരച്യൂട്ട് ഉപയോഗിച്ച് എഎന്‍32 വിമാനത്തില്‍ നിന്നാണ് ധോണി ചാടിയത്. ഒരു പാരച്യൂട്ട് ചാട്ടക്കാരനാകുന്നതിനായി ധോണിക്ക് 10,000 അടി മുകളില്‍ നിന്നും നാലു ചാട്ടങ്ങള്‍ നടത്തേണ്ട ആവശ്യമുണ്ട്. ഇതില്‍ ഒരെണ്ണം രാത്രിയിലാണ്.

FHBFH

പാരച്യൂട്ട് ചാട്ടത്തിനു മുന്‍പ് ധോണി രണ്ടാഴ്ചത്തെ പഠന ക്ലാസില്‍ പങ്കെടുത്തിരുന്നു. മറ്റു പാരാട്രൂപ്പ് ട്രെയിനികള്‍ക്കൊപ്പം കഠിന പരിശീലനത്തിലും ധോണിക്ക് പങ്കെടുക്കേണ്ടതായുണ്ടായിരുന്നു. പാരാട്രൂപ്പറായി പരിശീലനം ലഭിക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്റ് താരമാണ് ധോണി.

19para-dhoni
ലഫ്റ്റനന്റ് പദവി കിട്ടിയതിനുശേഷം ആദ്യമായാണ് സൈനിക ക്യാംപില്‍ എത്തുന്നത്. ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹം അറിയിച്ച് ധോണി തന്നെയാണ് സൈനിക അധികൃതര്‍ക്ക് കത്ത് എഴുതിയത്. കായികരംഗത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പുറമേ സൈനിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ധോണിക്ക് പാരച്യൂട്ട് റജിമെന്റ് 2011 ല്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.