ഗോള്‍ഡ് ലോണ്‍ സ്‌കീമുകള്‍ക്ക് പിന്നിലെ പ്രമുഖ ജ്വല്ലറിയുടെ പൊള്ളത്തരങ്ങള്‍… പ്രത്യേക പരമ്പര

കോഴിക്കോട്: മലയാളികള്‍ക്ക് സ്വണ്ണത്തോടുള്ള ഭ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ തഴച്ചുവളരുന്ന സ്വര്‍ണ്ണ വിപണി. ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ ബ്രാന്റും തമ്മില്‍ നടത്തുന്ന മത്സരവും മലയാളത്തിന് സുപരിചിതമാണ്. തങ്ങളാണ് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വിപണനം നടത്തുന്നത് എന്നാണ് മിക്ക ബ്രാന്റുകളും അവകാശപ്പെടുന്നത്.

ഗോള്‍ഡ് ലോണ്‍ സ്‌കീമുകള്‍ക്ക് പിന്നിലാണ് കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന അനുഭവമാണ് കോഴിക്കോട്ടെ ഒരു വീട്ടമ്മയ്ക്ക് ഉണ്ടായത്.

മാസംതോറും പണം നിക്ഷേപിച്ച് നാല് മുതല്‍ ഏഴ് ശതമാനം വരെ പണിക്കൂലിയില്‍ സ്വര്‍ണ്ണം വാങ്ങാമെന്നായിരുന്നു കോഴിക്കോട് മാവൂര്‍ റോഡിലെ ഒരു വന്‍കിട ജ്വല്ലറിയുടെ അവകാശവാദം. പതിനായിരം രൂപ മാസ തവണകളായി ജ്വല്ലറിയുടെ സ്‌കീമില്‍ വീട്ടമ്മ നിക്ഷേപിച്ചു. എട്ടാം മാസമാണ് ജ്വല്ലറിയുടെ പരസ്യത്തിന് പിന്നിലെ കബളിപ്പില്‍ വീട്ടമ്മ അറിയുന്നത്. സ്ഥാപനത്തിന്റെ വളരെ കുറച്ച് മോഡലുകള്‍ക്ക് മാത്രമേ, 4-7 സമാനം വരെ പണിക്കൂലിയില്‍ സ്വര്‍ണ്ണം നല്‍കൂ എന്ന്… അതും, എട്ടാം മാസം സെലക്ട് ചെയ്യുന്ന ഡിസൈനുകള്‍ തന്നെ സ്‌കീം കലാവധി പൂര്‍ത്തിയാകുമ്പോള്‍ വാങ്ങണം.. മാത്രമല്ല, മറ്റ് ഡിസൈനുകള്‍ക്ക് പണിക്കൂലിയില്‍ ഒരു കുറവുമില്ല. സെലക്ട് ചെയ്യാന്‍ തന്ന ഡിസൈന്‍ ആണെങ്കില്‍ എല്ലാം ഔട്ട് ഓഫ് ഫാഷനും…

എന്തായാലും തന്നെ കബളിപ്പിച്ച ജ്വല്ലറിയ്‌ക്കെതിരെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

കേരളത്തിന്റെ അകത്തും പുറത്തുമായി നിരവധി ഷോറൂമുകള്‍ ഉള്ള ഈ ബ്രാന്റിന്റെ മറ്റ് ഷോറൂമുകളിലും ഇത്തരം കബളിപ്പിക്കല്‍ പതിവാണെന്നാണ് ലഭ്യമായ വിവരം.. കൂടുതല്‍ ഉപഭോക്താക്കള്‍ സ്ഥാപനത്തിനെതിരെ പ്രത്യക്ഷ സമരത്തിനും പോലീസില്‍ പരാതി നല്‍കാനും ഒരുങ്ങുന്നുണ്ട്.

തുടരും…