Breaking News: കേരളത്തില്‍ ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നു.. ആര്‍എസ്എസിന്റെ ലക്ഷ്യം ഇടതുപക്ഷമില്ലാത്ത ഇന്ത്യ: കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് – ബിജെപി സഖ്യശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പ്രചരിപ്പിച്ച് ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കോണ്‍ഗ്രസ് – ബിജെപി സഖ്യത്തിന് ചുക്കാന്‍ പിടിക്കുന്നത് അദാനിയാണ്. വിഴിഞ്ഞ പദ്ധതിയുടെ മറവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനുള്ള ചരടുവലി നടത്തുകയാണ്. ഇടതുപക്ഷമില്ലാത്ത ഇന്ത്യയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഇതിനായി വര്‍ഗീയ ചേരിതിരിവുനടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Courtesy: www.deshabhimani.com

© 2024 Live Kerala News. All Rights Reserved.