ഭീകരതയ്‌ക്കെതിരെ കൈകോര്‍ത്ത് ഇന്ത്യയും യു.എ.ഇ.യും

 

അബുദാബി/ദുബായ്: എല്ലാത്തരം ഭീകരതയേയും ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യയും യു.എ.ഇ.യും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. രണ്ട് രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളില്‍ സഹകരിക്കും. നിയമപരിപാലനം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്നുകടത്ത്, കുറ്റവാളികളെ കൈമാറല്‍ എന്നീ മേഖലകളില്‍ സഹകരിക്കാനും ഇന്ത്യയും യു.എ.ഇ.യും ധാരണയിലെത്തി.

© 2024 Live Kerala News. All Rights Reserved.