Shocking Report: ഉന്മാദത്തിന് പുതുവഴികള്‍ തേടി ടീനേജ്.. ഉദ്ധരിച്ച ജനനേന്ദ്രിയത്തില്‍ മയക്ക് മരുന്ന് കുത്തിവെയ്ക്കല്‍ കേരളത്തിലും വര്‍ദ്ധിക്കുന്നു..

തൃശൂർ: ഒറ്റ ഡോസ് മതി…മൂന്നു ദിവസം മയങ്ങാം… ഇൻജക്‌ഷനാണ്… ഉണർന്നാലുടൻ ഹാങ്ഓവർ തീ‌ർക്കാൻ… ഇതേ മരുന്ന് കുത്തി വച്ച ആപ്പിളുണ്ട്… ഉദ്ധരിച്ച ജനനേന്ദ്രിയത്തിന്റെ ഞരമ്പിലാണ് കുത്തിവയ്‌ക്കുന്നത്. നിമിഷാർദ്ധം മതി, ലഹരി സിരകളിലാകെ പടരാൻ…വെറും ലഹരിയല്ല, ഒരുതരം ലൈംഗിക ഉന്മാദമാണത്രേ…
കിക്കാകാനുള്ള ന്യൂ ജനറേഷന്റെ പേടിപ്പിക്കുന്ന വഴികളിലൊന്നാണിത്. കേട്ടുകേൾവി പോലുമില്ലാത്ത ആപ്ലിക്കേഷൻ…
നഗരങ്ങളിലെ യുവതലമുറയാണ് ഇത് പരീക്ഷിക്കുന്നത്. കേട്ടിട്ട് വിശ്വാസം വന്നില്ല. നേരിട്ട് കാണാൻ ഇറങ്ങിത്തിരിച്ചു. ഒന്ന് രണ്ട് പേരെ കണ്ടെത്തി. തൃശൂരിലെ ഒരു കേന്ദ്രം. അവിടെ പോകും മുമ്പ് ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരുത്തൻ മരുന്ന് വാങ്ങി. ഒരു ഡോസിന് 200 രൂപ!.മരുന്നിന്റെ പേര്  വെളിപ്പെടുത്തുന്നില്ല. അടുത്ത കടയിൽ നിന്ന് ആപ്പിളും.  വീടാണ് പരീക്ഷണ ശാല. അവിടെ വച്ച് അവൻ ആദ്യം മരുന്ന് ആപ്പിളിൽ കുത്തിവച്ചു. പിന്നെ അത് ഫ്രിഡ്‌ജിൽ വച്ചു. പിന്നെ ഞങ്ങളുടെ മുന്നിൽ വച്ച് യാതൊരു കൂസലുമില്ലാതെ അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിലെ പിടയ്ക്കുന്ന ഞരമ്പിൽ മരുന്ന് കുത്തിവച്ചു. ദൃശ്യം കാമറയിൽ പകർത്താൻ ഒരു വിരോധവും ഇല്ല…
നിമിഷങ്ങൾ കഴിഞ്ഞു…അവൻ അവനല്ലാതാകുന്നത് പോലെ…ലഹരിയുടെ ആലസ്യത്തിലേക്ക് വീണപ്പോൾ ഞങ്ങൾ സംസാരിച്ചു. അവൻ കഥ പറഞ്ഞു…
കായികതാരമായിരുന്നു, കേരളത്തിൽ പലയിടത്തും മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

പത്ത് കഴിഞ്ഞപ്പോൾ കായിക താരങ്ങൾ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിലൂടെ ലഹരിയുടെ ഹരിഃശ്രീ കുറിച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒടുവിൽ ഉത്തേജക മരുന്ന് ഫലിക്കാതായപ്പോഴാണ് പുതിയ വഴികൾ തേടിയത്. എറണാകുളത്തെ സുഹൃത്താണ് പുതിയ ഗുരു. ജനനേന്ദ്രിയത്തിൽ കുത്തിവയ്ക്കാൻ ആദ്യം പേടിയായി. ഗുരു തന്നെ എല്ലാം പഠിപ്പിച്ചു. ഇപ്പോൾ തൃശൂരിൽ പത്തുപേരും എറണാകുളത്ത് 25പേരും  ഈ ഇന്ദ്രിയാതീത ശൃംഖലയിലുണ്ട് … മറ്റിടങ്ങളിലും ആൾക്കാരുണ്ടെങ്കിലും അവരെ അറിയില്ല. ഒരിക്കൽ ഉപയോഗിച്ചാൽ ശീലമാകുമെന്ന് അവൻ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവൻ മയക്കത്തിലേക്ക് വീണു. ‌ഞങ്ങൾ മടങ്ങി…കൂട്ടുകാർ കാവലുണ്ട്…മരുന്ന് കുത്തിവച്ച ആപ്പിൾ ഫ്രിഡ്ജിലുണ്ട്. ഉണരുമ്പോൾ കഴിക്കാൻ…

 

വൻ മാഫിയ
ജനനേന്ദ്രിയത്തിലെ ലഹരി കുത്തിവയ്‌പ് എറണാകുളത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ പകർന്നതാണ്. ഇതിനുള്ള മരുന്ന് ഡോക്‌ടറുടെ കുറിപ്പില്ലാതെ ലഭിക്കില്ല. അതിനും വഴിയുണ്ട്. സർക്കാരാശുപത്രിയിലെ കൗണ്ടറിൽ നിന്ന് ഒ.പി ടിക്കറ്റ് വാങ്ങും. ഡോക്‌ടറെ കാണാതെ ഇവർ തന്നെ ഡോക്ടറുടെ കൈപ്പടയിലെന്ന പോലെ മരുന്നിന്റെ പേരെഴുതും. മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരം മരുന്നുകൾ എത്തിക്കുന്നത് അന്യസംസ്ഥാന ലോബിയാണെന്ന് ഡ്രഗ് കൺട്രോൾ വകുപ്പ് പറയുന്നു.

 

 അതീവ ഗുരുതരം
എന്തും പരീക്ഷിക്കാനുള്ള സാഹസികത കാട്ടുന്ന ടീനേജ് പ്രായത്തിൽ ലഹരിയുടെ ഈ ഉപയോഗം അതീവ ഗുരുതരമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എൻ. കുമാർ പറഞ്ഞു.
ശുദ്ധരക്തധമനികളിലേക്ക് കുത്തിവയ്പ് അറിയാതെ മാറിയാൽ അവയവത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കും. ക്രമേണ ക്ഷതം സംഭവിക്കും. ഉപയോഗശൂന്യമാകും. അണുബാധയുമുണ്ടാകാം. മൂത്രനാളിയിലേക്ക് അണുബാധ കടന്നാൽ കിഡ്നിയെ ബാധിച്ച് മരണം വരെ സംഭവിക്കാം.

 

Courtesy:Keralakoumudi

© 2024 Live Kerala News. All Rights Reserved.