സ്മാർട്ട് ഫോണില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഇന്നത്തെ യുവാക്കൾ. രാവിലെ മുതൽ ഉറങ്ങും വരെ സ്മാർട്ട് ഫോണുമായി നടക്കുന്നവർ അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. പലരും സ്മാർട്ട് ഫോൺ തലയിണക്കടിയിൽ വെച്ചാണ് ഉറങ്ങുന്നത്.
സ്മാർട്ട് ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നത് മൂലം നല്ല ഉറക്കം കിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സ്മാർട്ട് ഫോണിൽ നിന്നുളള വികിരണങ്ങൾ നമ്മുടെ ഉറക്കത്തിന്റെ ഗുണം കുറയ്ക്കുന്നു. ഉറക്കത്തിന് സഹായിക്കുന്ന മെലാടോൺ എന്ന ഹോർമോണിന്റെ പ്രവർത്തനം കുറയ്ക്കാൻ സ്മാർട്ട് ഫോൺ പുറപ്പെടുവിക്കുന്ന വികിരണത്തിന് കഴിയുമെന്നും പഠനം പറയുന്നു.
വിഷാദരോഗമടക്കമുളള പല ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കാൻ സ്മാർട്ട്ഫോണിന് കഴിയുമെന്നും വിലയിരുത്തലുണ്ട്. സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി നിലവാരമില്ലാത്തതാണെങ്കിൽ തീപിടിക്കാനുളള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്.