മുംബൈ: കാശ് കീശയില്‍ കിടക്കും. അഞ്ചക്ക തുക വേണമെന്ന് നിര്‍ബന്ധവുമില്ല. ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന സ്മാര്‍ട്ട് ഫോണുമായാണ് ഒബിഐ വേള്‍ഡിന്റെ വരവ്. ഇത്തവണത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഒബിഐ എംവി 1 എന്ന സമാര്‍ട്ട് ഫോണാണ് കമ്പനി പരിചയപ്പെടുത്തിയത്. ഇരട്ട സിം ഫോണായ എംവി 1, രണ്ട് മോഡലുകളിലാണ് ലഭ്യമാകുക. 2 ജിബിയാണെങ്കില്‍ 10000 രൂപയും 1 ജിബിക്ക് 9000 രൂപയുമാണ് വില. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 720 ത 1280 പിക്‌സല്‍ റെസലൂഷന്‍, 294 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുള്ള സ്‌ക്രീന്‍, 1.3 ജിഗാഹെട്‌സ് വേഗതയുള്ള ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, എല്‍ഇഡി ഫഌഷ് ഷോട്ട് കൂടിയ ള/2.2 അപര്‍ച്ചര്‍, 8 മെഗാപിക്‌സല്‍ ഒട്ടോഫോക്കസിംഗ് റിയര്‍ കാമറ, 2 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍, ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് തുടങ്ങിയവയാണ് ഒബിഐ എംവി 1 ന്റെ ഫീച്ചറുകള്‍. ഒരു മൈക്രോ സിമ്മും ഒരു നാനോ സിമ്മും ഉപയോഗിക്കാവുന്ന ഫോണ്‍ സയനോജന്‍ മോഡ് 12, 1.1 എന്നീ രണ്ട് ഒഎസ് വേരിയന്റുകളില്‍ ലഭ്യമാണ്. മാര്‍ച്ച് മാസത്തോടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തുന്ന ഫോണ്‍ ഓണ്‍ലൈന്‍ വഴിയും വാങ്ങാവുന്നതാണ്.