മലമ്പുഴയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു

പാലക്കാട്: മലമ്പുഴയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ചികിത്സ നല്‍കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം പരിക്കേറ്റ ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.