കേരളത്തിൽ അതികഠിനമായ ചൂട്! 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂട് തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃശ്ശൂർ, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂർ ജില്ലയിലാണ് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടുക. ഈ മാസം 30 വരെ തൃശ്ശൂർ ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കുമെന്നാണ് സൂചന.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാം. ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.