തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സൂര്യാതപത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. രാവിലെ പതിനൊന്ന് മണി മുതല്‍ മൂന്നു മണിവരെ പുറം ജോലികള്‍ ഉപേക്ഷിക്കണം. അംഗനവാടികള്‍ പോലെ കൊച്ചുകുട്ടികള്‍ എത്തുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധവെണ്ടത്. ആശുപത്രികളില്‍ ഒആര്‍എസ് ലായനികളും മറ്റും തയ്യാറാക്കി ജാഗ്രത പാലിക്കണം. ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളിലും കുടിവെള്ളം വയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് മലമ്പുഴയിലാണ്. 41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ മലമ്പുഴയില്‍ രേഖപ്പെടുത്തിയത്.