സിന്ധു, ജ്വാല-അശ്വിനി സഖ്യം പുറത്ത്

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന പി.വി. സിന്ധു വനിതാ സിംഗിള്‍സിലും ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റു പുറത്തായി. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിലും വെങ്കല മെഡല്‍ നേടിയ സിന്ധു ദക്ഷിണ കൊറിയയുടെ എട്ടാം സീഡ് സങ് ജി ഹ്യുന്നിനോടാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 1721, 2119, 1621.

വനിതാ ഡബിള്‍സില്‍ മുന്‍ വെങ്കല മെഡല്‍ ജേതാക്കളായ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ നവോകോ ഫുമാന്‍കുറുമി യൊനാവോ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 2325, 1421. മത്സരം 46 മിനിറ്റ് നീണ്ടുനിന്നു.

ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ തന്നെ കുതിച്ച ജാപ്പനീസ് സഖ്യത്തെ ഇടയ്ക്ക് 1111 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ പോയിന്റുകള്‍ നേടി ജാപ്പനീസ് സഖ്യം മേല്‍ക്കൈ നേടി. സ്‌കോര്‍ 1616 എന്ന നിലയിലായശേഷം ഓരോ പോയിന്റിനുവേണ്ടിയും പൊരുതിയാണ് ജാപ്പനീസ് ജോടി ഗെയിം 2523 എന്ന നിലയില്‍ സ്വന്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.