മയക്കുമരുന്ന് കടത്ത്: പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന

ചണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ് ജില്ലയിൽ നിന്നാണ് ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്തത്. ഇതോടെ, പാകിസ്ഥാൻ കള്ളക്കടത്തുകാരുടെ മറ്റൊരു ലഹരി കടത്ത് ശ്രമം കൂടിയാണ് അതിർത്തി സുരക്ഷാ സേന തകർത്തിരിക്കുന്നത്. ഹസാര സിംഗ് വാല ഗ്രാമത്തിലെ വയലിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഇതിൽ നിന്നും 3 കിലോഗ്രാം ഹെറോയിൻ ലഭിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി. മയക്കുമരുന്ന് ഡ്രോണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

അതിർത്തി സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. DJI Matrice 300 RTK മോഡൽ ചൈനീസ് നിർമ്മിത ഡ്രോണാണ് കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇതിനു മുൻപും സമീപ പ്രദേശങ്ങളിൽ നിന്നും ഡ്രോൺ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, വരും ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.