ഭീകരാക്രമണത്തിന് സാധ്യത; ഹൈദരബാദില്‍ ഡ്രോണുകള്‍ക്ക് ഒരു മാസത്തേക്ക് വിലക്ക്

ഹൈദരാബാദ്: നഗരത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഹൈദരബാദില്‍ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

ഒരു മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഏപ്രില്‍ എട്ട് മുതല്‍ മെയ് ഏഴി വരെയാണ് വിലക്ക്. ഹൈദരാബാദ് പൊലീസാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188 പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.