രാഹുല്‍ ഗാന്ധി കേരളത്തില്‍; മൂന്ന് ദിവസങ്ങളായി നാല് ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

കൊച്ചി: രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് രാഹുലിന്റെ കേരളം സന്ദര്‍ശനം. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

ഇന്ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്യും. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ് സന്ദര്‍ശനം.

ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെപിസിസിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

© 2024 Live Kerala News. All Rights Reserved.