‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ല; കെ സുധാകരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് നേതൃത്വത്തെ സുധാകരന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. ‘പട്ടി’ പ്രയോഗം ഇ ടി മുഹമ്മദ് ബഷീറിനെ ഉദേശിച്ചല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്നെ പരാമര്‍ശിച്ചാണ് ഉപമ പറഞ്ഞതെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ച് അദ്ദേഹം നിലപാടറിയിച്ചു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലതവണ പറഞ്ഞതാണെന്ന് രാവിലെ സുധാകരന് പി.എം.എ സലാം മറുപടി നല്‍കിയിരുന്നു. അതേസമയം, പലസ്തീന്‍ ഐകൃദാര്‍ഢ്യ പരിപാടിയിലേക്കുള്ള സി.പി.ഐ.എം ക്ഷണം ലീഗ് സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

സി.പി.ഐ.എം പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന ഇ.ടിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു സുധാകരന്റെ അധിക്ഷേപകരമായ പരാമര്‍ശം. അടുത്ത ജന്മത്തില്‍ പട്ടിയാകണമെന്നു കരുതി ഇപ്പോള്‍ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു വിവാദ പരാമര്‍ശം.

© 2024 Live Kerala News. All Rights Reserved.