കൂടത്തായി കൂട്ടക്കൊലയിൽ നാലു മൃതദേഹങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ നാ​ലു പേ​രു​ടെ വ​ധ​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച്, പ്ര​ത്യേ​ക കോ​ട​തി​യി​ൽ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​ന്ന​മ്മ തോ​മ​സ്, ടോം ​തോ​മ​സ്, ആ​ൽ​ഫൈ​ൻ, മ​ഞ്ചാ​ടി മാ​ത്യു കൊ​ല​ക്കേ​സു​ക​ളി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഈ ​കേ​സു​ക​ളി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ​യ​നൈ​ഡി​ന്റെ അ​വ​ശി​ഷ്ടം തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

പ്ര​തി ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​യ​നൈ​ഡ് ഭ​ക്ഷ​ണ​ത്തി​ൽ കൊ​ടു​ത്തു കൊ​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ കേ​ന്ദ്ര ലാ​ബി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ലും സ​യ​നൈ​ഡ് സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം സ​യ​നൈ​ഡ് സാ​ന്നി​ധ്യം വ്യ​ക്ത​മാ​വാ​ത്ത​തും മ​റ്റും ഉ​ൾ​ക്കൊ​ള്ളി​ച്ച​താ​ണ് തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. നാ​ലു കേ​സും കോ​ട​തി ന​വം​ബ​ർ 30ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. കൂ​ട്ട​ക്കൊ​ല​യി​ലെ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ സാ​ക്ഷി​വി​സ്താ​രം ബു​ധ​നാ​ഴ്ച തു​ട​ർ​ന്നു.https://googleads.g.doubleclick.net/pagead/ads?client=ca-pub-3698936685150870&output=html&h=280&adk=704074711&adf=2520115818&pi=t.aa~a.4283046359~i.10~rp.4&w=823&fwrn=4&fwrnh=100&lmt=1698292800&num_ads=1&rafmt=1&armr=3&sem=mc&pwprc=5863856956&ad_type=text_image&format=823×280&url=https%3A%2F%2Fkeralaonlinenews.com%2Fkerala%2Fcyanide-koodatai-bodies%2Fcid12557981.htm&fwr=0&pra=3&rh=200&rw=823&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTE4LjAuNTk5My44OSIsW10sMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxMTguMC41OTkzLjg5Il0sWyJHb29nbGUgQ2hyb21lIiwiMTE4LjAuNTk5My44OSJdLFsiTm90PUE_QnJhbmQiLCI5OS4wLjAuMCJdXSwwXQ..&dt=1698292800621&bpp=3&bdt=1871&idt=3&shv=r20231023&mjsv=m202310190101&ptt=9&saldr=aa&abxe=1&cookie=ID%3D200d1a426c7a0198-223c7db2f1e40064%3AT%3D1697691892%3ART%3D1698292771%3AS%3DALNI_MZ0dZodjEZXYQCPp9A0RTiuh8QhHg&gpic=UID%3D00000da5e3dd613d%3AT%3D1697691892%3ART%3D1698292771%3AS%3DALNI_MbFkhOQJbwH_sWtRgX4CYOzZZZkNA&prev_fmts=0x0%2C823x280&nras=3&correlator=885272123284&frm=20&pv=1&ga_vid=34049461.1697691914&ga_sid=1698292800&ga_hid=657135142&ga_fc=1&u_tz=330&u_his=3&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_sd=1&dmc=4&adx=50&ady=1495&biw=1349&bih=651&scr_x=0&scr_y=165&eid=44759876%2C44759927%2C42531645%2C44785293%2C44798934%2C44805934%2C44806737%2C31078301%2C31079056%2C42532360%2C44806140%2C31078663%2C31078665%2C31078668%2C31078670&oid=2&pvsid=800631038508616&tmod=680384772&uas=0&nvt=1&ref=https%3A%2F%2Fkeralaonlinenews.com%2F&fc=1408&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C651&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&td=1&nt=1&ifi=3&uci=a!3&btvi=2&fsb=1&xpc=71u0hl7JtO&p=https%3A//keralaonlinenews.com&dtd=60

ഒ​ന്നാം പ്ര​തി ജോ​ളി, നാ​ലാം പ്ര​തി മ​നോ​ജ് കു​മാ​ർ, സാ​ക്ഷി മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ഒ​പ്പു​ക​ളും കൈ​യ​ക്ഷ​ര​വും പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ക്കു​ന്ന​തി​ന് താ​ൻ സാ​ക്ഷി​യാ​യി​രു​ന്നു എ​ന്ന് 71ാം സാ​ക്ഷി ന​ട​ക്കാ​വ് എ.​എ​സ്.​ഐ സ​ന്തോ​ഷ് മാ​മ്പാ​ട്ടി​ൽ മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ മൊ​ഴി ന​ൽ​കി. ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്നും മൂ​ന്നാം പ്ര​തി പ്ര​ജി​കു​മാ​റി​ന്റെ ക​ട​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത സ​യ​നൈ​ഡ് പ​രി​ശോ​ധ​ന​ക്കാ​യി കെ​മി​ക്ക​ൽ ലാ​ബി​ൽ എ​ത്തി​ച്ച​ത് താ​നാ​യി​രു​ന്നു എ​ന്നും സ​ന്തോ​ഷ് മൊ​ഴി ന​ൽ​കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ള​വാ​യി മൊ​ഴി കൊ​ടു​ക്കു​ക​യാ​ണെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം സ​ന്തോ​ഷ് നി​ഷേ​ധി​ച്ചു. ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ൽ​നി​ന്നും മൂ​ന്നാം പ്ര​തി പ്ര​ജി​കു​മാ​റി​ന്റെ ക​ട​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത സ​യ​നൈ​ഡ് പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് താ​നാ​ണെ​ന്ന് 72ാം സാ​ക്ഷി അ​സി​സ്റ്റ​ന്റ് കെ​മി​ക്ക​ൽ എ​ക്സാ​മി​ന​ർ പി.​പി. സു​ധാ​ക​ര​ൻ മൊ​ഴി ന​ൽ​കി.

© 2024 Live Kerala News. All Rights Reserved.