കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; 87.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 87.75 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടിയതായി ഇഡി. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 117 വസ്തുവകകളും 11 വാഹനങ്ങളുമാണ് ഇത്.

കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. 92 അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലൻസുകളും ഇഡി കണ്ടുകെട്ടി. പിടിച്ചെടുത്ത സ്വത്തുക്കൾ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് ബാങ്ക് വഴി നൽകാനാണ് ഇഡിയുടെ തീരുമാനം.

പി സതീഷ് കുമാർ, പി പി കിരൺ, പി ആർ അരവിന്ദാക്ഷൻ, സി കെ ജിൽസ് എന്നിവരെയാണ് കേസിൽ ഇ ഡി ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷിനെ ഇ ഡി ചോദ്യം ചെയ്തു.

© 2024 Live Kerala News. All Rights Reserved.