സ്ത്രീകൾക്കായുളള രണ്ടു പകലും ഒരു രാത്രിയും പാക്കേജ് , ആതിരപ്പള്ളി ,വാഴച്ചാൽ ,വാൽപ്പാറയിലെ വ്യൂ പോയിന്റ്‌കൾ, തേയില ഫാക്ടറികൾ, ചായത്തോട്ടനുള്ളിലെ ഹോം സ്റ്റേ. ഒക്ടോബർ 14ന് ചാലക്കുടിയിൽ നിന്നും.

നമസ്‍കാരം
ഞാൻ ജോളി നിങ്ങളുടെ സഹായത്രിക .

മഴക്കാലം കഴിയാനായി. ഇനി ചായത്തോട്ടങ്ങളുടെ ഭംഗിയും വെള്ളച്ചാട്ടങ്ങളുടെ മാസ്മരികതയും ആസ്വദിക്കാനായി പോയാലോ ❓അതും നിങ്ങൾ ഇഷ്ടപെടുന്ന കുറച്ചു കൂട്ടുകാരും കൂടെ ഉണ്ടെങ്കിലോ.

ഈ ആഗ്രഹം ആണ് നമ്മൾ ഇപ്രാവശ്യം പൂർത്തീകരിക്കാൻ പോകുന്നത്. അതിനായി നമ്മൾ പോകുന്നത് കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന മലക്കപ്പാറയിലേക്കും സമീപ പ്രദേശങ്ങളായ വാൽപാറയിലേക്കും ആണ്.

ഇത് രണ്ടു പകലും ഒരു രാത്രിയും ഉൾകൊള്ളിച്ചിട്ടുള്ള പാക്കേജ് ആണ്. മലകളുടേടും കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും ഭംഗി ആവോളം ആസ്വദിക്കാൻ ഈ യാത്ര നിങ്ങളെ സഹായിക്കും.

ചാലക്കുടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര തുമ്പുർമുഴി ശലഭോദ്യാനം, ആതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, ചാപ്പ വെള്ളച്ചാട്ടം, മലക്കപ്പാറയിലെ ചായത്തോട്ടങ്ങൾ വാൽപ്പാറയിലെ വ്യൂ പോയിന്റ്‌ കൾ, തേയില ഫാക്ടറി കൾ,എല്ലാത്തിനും ആസ്വാദ്യത കൂട്ടുന്ന കാലാവസ്ഥയും.. ഇനി എന്ത് വേണം 😊

ചായത്തോട്ടത്തിന്റെ ഇടയിലുള്ള homestay ആണ് നമ്മുടെ അടുത്ത ആകർഷണം. അരിച്ചരിച്ചു കയറുന്ന തണുപ്പിൽ പാട്ടും പാടി ഡാൻസും കളിച്ചു ഒപ്പം തീയും കാഞ്ഞിരിക്കാനുള്ള ഒരു
അവസരം.അപ്പൊ എന്റെ കൂടെ പോന്നോളൂ.14നു രാവിലെ 8 മണിക്ക് ചാലക്കുടിയിൽ കാണാം

21km ആണ് ചാലക്കുടിയിൽ നിന്നും തൃശൂർ വരെ ഉള്ള ദൂരം.

നന്ദി

© 2024 Live Kerala News. All Rights Reserved.