നിപ വൈറസ് സംശയത്തെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക്; ഉന്നതതല യോഗം ചേരും

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് സംശയത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട്ടെത്തി മന്ത്രി ഉടന്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. രാവിലെ 10.30നാണ് കോഴിക്കോട് ഉന്നതതല യോഗം ചേരുന്നത്.

കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും.സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങള്‍ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാലു പേര്‍ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

© 2024 Live Kerala News. All Rights Reserved.