മലങ്കര ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്തു

ഡോ.ബോബി ചെമ്മണൂര്‍ (ബോചെ) പ്രൊമോട്ടറായ മലങ്കര മള്‍ട്ടി സ്റ്റേറ്റ്‌ കോ ഓല്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി 35000 ല്‍ അധികം അംഗങ്ങള്‍ക്ക്‌ ലാഭവിഹിതം വിതരണം ചെയ്യുകയുണ്ടായി. ഇതോടൊപ്പം നാഷണല്‍ കോ ഓപ്പറേറ്റീവ്‌ യൂണിയന്‍ ഓഫ്‌ ഇന്ത്യയുടെ എഡ്യുക്കേഷന്‍ ഫണ്ടിലേക്ക്‌ വിഹിതം കൈമാറി. സൊസൈറ്റിയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ ജിസോ ബേബി , NCUI ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സുധീര്‍ മഹാജന് (Retired IAS ) ചെക്ക്‌ കൈമാറി . കംപ്ലൈന്‍സ്‌ ഓഫീസര്‍ രഘു വിശ്വനാഥ്‌ സന്നിഹിതനായിരുന്നു .

© 2023 Live Kerala News. All Rights Reserved.