കുതിപ്പ് തുടര്‍ന്ന് ചാന്ദ്രയാന്‍ 3; നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന്, ആകാംഷയോടെ രാജ്യം

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിക്കാനാണ് ലക്ഷ്യം. നിലവില്‍ ചന്ദ്രയാന്‍ -3 ചന്ദ്രനില്‍ നിന്ന് 177 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ മറ്റന്നാളാണ്.

ഈ മാസം 23ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ കുതിച്ചത്. 2019 ല്‍ ചന്ദ്രയാന്‍ 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.