ചന്ദ്രയാന്‍-3; വിക്ഷേപണ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും

ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രയാന്‍ ദൗത്യം, ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 2.35 നാണു കൗണ്ട്ഡൗണ്‍ തുടങ്ങുക. 24 മണിക്കൂര്‍ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. 3,84,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. ചന്ദ്രയാന്‍ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തില്‍ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം.

ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ചന്ദ്രയാന്‍ മൂന്നില്‍ ആണ്. സതീഷ്ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് നാളെ ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപണം. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ.

ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീയിലാണ് ചന്ദ്രയാന്‍ പേടകം ഉള്ളത്. 16 മിനിറ്റും 15 സെക്കന്‍ഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം, വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ഓഗസ്റ്റ് 23 വരെ ക്ഷമയോടെ കാത്തിരിക്കണം.

© 2024 Live Kerala News. All Rights Reserved.